ന്യൂദല്‍ഹി: ഭാരതത്തിന്റെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭ ഭായ് പട്ടേലിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഇന്നു രാവിലെ രാജ്യതലസ്ഥാനത്ത് നടക്കുന്ന ‘റണ്‍ ഫോര്‍ യൂണിറ്റി’ കൂട്ടയോട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള സമുന്നതര്‍ അണിനിരക്കും.
രാവിലെ 7.30ന് പാര്‍ലമെന്റ് സ്ട്രീറ്റിനു സമീപം പട്ടേല്‍ ചൗക്കില്‍ പ്രധാനമന്ത്രി പട്ടേലിന്റെ സ്മരണ പുതുക്കി പ്രസംഗിക്കും. തുടര്‍ന്ന് വിജയ് ചൗക്കില്‍ ഐക്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
വിജയ് ചൗക്ക് മുതല്‍ ഇന്ത്യാഗേറ്റ് വരെയാണ് കൂട്ടയോട്ടം.
വിജയ് ചൗക്കില്‍ നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം 8.15ന് പ്രധാനമന്ത്രി ഫഌഗ് ഓഫ് ചെയ്യും; രാഷ്‌ട്രപതിഭവനു മുന്നില്‍ നിന്നുള്ള കൂട്ടയോട്ടത്തിന് തുടക്കംകുറിച്ച് രാവിലെ 8.15ന് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി കൊടിവീശും.
രാഷ്‌ട്രപതിയുടെ അംഗരക്ഷകരും സൈനിക ഗാര്‍ഡുകളും ദല്‍ഹി പോലീസും കൂട്ടയോട്ടത്തില്‍ അണിചേരും. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചതിന്റെ വാര്‍ഷികം കൂടിയാണ് ഒക്‌ടോബര്‍ 31.
















