Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാരാട്ടിന്റെ ‘അടവ്’ കേന്ദ്രകമ്മറ്റി തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2014, 11:11 pm IST
inIndia

ന്യൂദല്‍ഹി: സിപിഎമ്മിന്റെ രണ്ടരപ്പതിറ്റാണ്ടിന്റെ ‘കുറ്റസമ്മതമൊഴിയായി’ പോളിറ്റ് ബ്യൂറോ അവതരിപ്പിച്ച രാഷ്‌ട്രീയ അടവുനയരേഖ കേന്ദ്രകമ്മറ്റി തള്ളി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരായ രൂക്ഷമായ വിമര്‍ശനങ്ങള്‍മൂലം നയരേഖ പിന്‍വലിക്കേണ്ട ഗതികേടും പോളിറ്റ് ബ്യൂറോയ്‌ക്കുണ്ടായി. നയരേഖയ്‌ക്ക് പകരം അവലോകന റിപ്പോര്‍ട്ടിലൊതുക്കി മുഖംരക്ഷിക്കാന്‍ നാലുനാള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം കേന്ദ്രനേതൃത്വം തീരുമാനിച്ചു.

മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗമായ സീതാറാം യെച്ചൂരി അവതരിപ്പിച്ച ബദല്‍ രേഖയെ മറികടക്കാനാവാതെയാണ് രാഷ്‌ട്രീയ നയരേഖ കേന്ദ്രകമ്മറ്റിയില്‍ നിന്നും പിന്‍വലിച്ചത്. യെച്ചൂരിയെ പിന്തുണച്ച് വി.എസ്. അച്യുതാനന്ദനും പശ്ചിമ ബംഗാളില്‍ നിന്നുള്ള വലിയ വിഭാഗം അംഗങ്ങളും അണിനിരന്നതോടെ നയരേഖ പിന്‍വലിക്കാതെ പിബിക്കു മുന്നില്‍ മറ്റുമാര്‍ഗ്ഗങ്ങളുണ്ടായില്ല.

യെച്ചൂരിയുടെ ബദല്‍രേഖയിലെ പരാമര്‍ശങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് നയരേഖ പുതുക്കി അവലോകന റിപ്പോര്‍ട്ടായി അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്‌ട്രീയ പ്രമേയത്തിനൊപ്പം അവതരിപ്പിക്കും. അടവുനയത്തിലെ ഭേദഗതിക്കായി പോളിറ്റ് ബ്യൂറോ വീണ്ടും ചേരും. ഈ ഭേദഗതികള്‍ അടുത്ത കേന്ദ്രകമ്മറ്റി ചര്‍ച്ച ചെയ്യും.

തന്റെ രാഷ്‌ട്രീയ നയരേഖയ്‌ക്ക് ബദലില്ലായിരുന്നെന്നും ചില അംഗങ്ങള്‍ അവരുടെ അഭിപ്രായം രേഖപ്പെടുത്തുക മാത്രമാണുണ്ടായതെന്നും കേന്ദ്രകമ്മറ്റി തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടു നടത്തിയ പത്രസമ്മേളനത്തില്‍ പ്രകാശ് കാരാട്ട് പറഞ്ഞു. ബദല്‍രേഖ ഉണ്ടായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധമാണെന്നും രണ്ടു പിബി അംഗങ്ങളുടെ വിയോജനക്കുറിപ്പ് ബദല്‍രേഖയല്ലെന്നും കാരാട്ട് പറഞ്ഞു.

നേതൃത്വത്തെ വിമര്‍ശിച്ച് ഇറക്കിയ കുറിപ്പിനു പുറമേ അച്യുതാനന്ദന്‍ ഇന്നലെ രണ്ടാമത്തെ കുറിപ്പും കേന്ദ്രകമ്മറ്റിയില്‍ വിതരണം ചെയ്തു. സിപിഎം കേന്ദ്രനേതൃത്വം ജനങ്ങളുടെ മുന്നില്‍ അപഹാസ്യരായെന്ന് വിഎസ് തുറന്നടിച്ചു. ടിപി കേസിലെ കാരാട്ടിന്റെ നടപടികളെയും കുറിപ്പിലൂടെ വിഎസ് വിമര്‍ശിച്ചു. ഇതുള്‍പ്പെടെ നേതൃത്വത്തിന് പിഴവുണ്ടായിട്ടുണ്ടെന്ന്  പ്രകാശ് കാരാട്ട് കേന്ദ്രകമ്മറ്റിയില്‍ സമ്മതിച്ചു. പിബിയില്‍ ഐക്യമില്ലാത്തതും ഗുരുതര വിഷയമായി കേന്ദ്രകമ്മറ്റിയില്‍ വിമര്‍ശിക്കപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.