Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശുചിത്വഭാരതത്തിന് പേന ചൂലാക്കി മാറ്റണമെന്ന് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2014, 03:11 am IST
inIndia

ന്യൂദല്‍ഹി: ശുചിത്വഭാരതത്തിനായി പേനയെ ചൂലാക്കി ഉപയോഗിക്കണമെന്ന് മാധ്യമലോകത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി മാത്രം ചൂലെടുത്തതുകൊണ്ട് സ്വച്ഛ്ഭാരത് പദ്ധതി വിജയിക്കില്ലെന്നും ശുചിത്വഭാരതമെന്നത് എല്ലാവരുടേയും ഉത്തരവാദിത്വമാണെന്നും മോദി പറഞ്ഞു. ബിജെപി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ മാധ്യമപ്രവര്‍ത്തകരുടെ ദീപാവലി മിലന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം ഇതാദ്യമായാണ് രാജ്യതലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുമായി നരേന്ദ്രമോദി സൗഹൃദം പങ്കിടാനെത്തിയത്. പത്തുമിനുറ്റുനീണ്ട, വേദിയിലെ പരിപാടികള്‍ക്കു ശേഷം തിങ്ങിനിറഞ്ഞ സദസ്സിലേക്കിറങ്ങിവന്ന്  ഇരുനൂറോളം മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി പരിചയപ്പെടാനും പ്രധാനമന്ത്രി തയ്യാറായി. അരമണിക്കൂറിലധികം മാധ്യമപ്രവര്‍ത്തകര്‍ക്കരികിലൂടെ നടന്നു പരിചയപ്പെട്ട പ്രധാനമന്ത്രി ചാനല്‍ക്യാമറാമാന്‍മാര്‍ക്കും ഹസ്തദാനം നല്‍കി.

ശുചിത്വഭാരത പദ്ധതിക്കായി മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. നിരവധി വര്‍ഷങ്ങളായി കോളമെഴുതിയിരുന്നവര്‍ പോലും ആദ്യമായി ശുചിത്വമെന്ന വിഷയത്തില്‍ എഴുതാന്‍ തയ്യാറായത് അഭിനന്ദനാര്‍ഹമാണ്. നിരവധിയായ ലേഖനങ്ങളാണ് ശുചിത്വഭാരത പദ്ധതിയേപ്പറ്റി പത്രമാധ്യമങ്ങളില്‍ വന്നത്. ദൃശ്യമാധ്യമങ്ങള്‍ മാതൃകാപരമായ നിരവധി ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. സമൂഹത്തില്‍  മാധ്യമങ്ങള്‍ക്ക് എത്രമാത്രം ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനാകുമെന്ന് ഇതെല്ലാം തെളിയിച്ചു. ഇതിന്റെ ഫലമായി സര്‍ക്കാരുമായി കൈകോര്‍ത്തുകൊണ്ട് പ്രവര്‍ത്തിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറായി മുന്നോട്ടു വരികയാണ്. എല്ലാം സര്‍ക്കാര്‍ ചെയ്തു നല്‍കുമെന്ന് സ്വാതന്ത്ര്യത്തിനു ശേഷം ജനങ്ങളിലൊരു ധാരണ പരന്നിരുന്നു. എന്നാല്‍ അതു മാറ്റിവെച്ച് ശുചിത്വമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എല്ലാവരുടേയും കടമയാണെന്ന ബോധ്യം സൃഷ്ടിക്കാന്‍ മാധ്യമങ്ങളുടെ പിന്തുണയോടെ ശുചിത്വപരിപാടിക്കു സാധിച്ചു.

മാധ്യമങ്ങളുമായി കൂടുതല്‍ അടുത്തിടപഴകാനാണ് തന്റെ ആഗ്രഹമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരിക്കല്‍ ഇതേ സ്ഥലത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കായി ഇരിക്കാന്‍ കസേരകള്‍ ഒരുക്കിയിടുന്ന ജോലി ചെയ്തിട്ടുണ്ട്. അതൊരു കാലം, മോദി പറഞ്ഞു. മാധ്യമങ്ങളുമായി ഇടപഴകുമ്പോള്‍ വിവരങ്ങള്‍ മാത്രമല്ല ലഭിക്കുക, ഒരു കാഴ്ചപ്പാടു കൂടിയാണ്. മാധ്യമങ്ങളുമായുള്ള സൗഹൃദം പുനസ്ഥാപിക്കുന്നതിനായി പുതിയ സംവിധാനം ഒരുക്കുമെന്നും മോദി പറഞ്ഞു. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും മാധ്യമപ്രവര്‍ത്തകര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നു. കേന്ദ്രമന്ത്രിസഭാംഗങ്ങളായ രാജ്‌നാഥ്‌സിങ്, സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ജെ.പി നഡ്ഡ, രാംലാല്‍ എന്നിവരും പരിപാടിക്കെത്തി. ദേശീയ മാധ്യമങ്ങളിലെ പ്രമുഖരായ പത്രാധിപന്‍മാരും ചടങ്ങില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.