അമ്പലപ്പുഴ: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തിന് ബാദ്ധ്യതയായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പുന്നപ്ര വയലാര്‍ വാര്‍ഷിക വാരാചരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അരി, പഞ്ചസാര, പച്ചക്കറി, മണ്ണെണ്ണ തുടങ്ങിയ അവശ്യവസ്തുക്കളുടെ വില കുതിച്ചേറുകയാണ്. ചാണ്ടിയുടെ അഴിമതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി വരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. അഴിമതിയില്‍ നിറഞ്ഞ സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കിയിരിക്കുകയാണെന്നും വിഎസ് പറഞ്ഞു. ഇ.കെ. ജയന്‍ അദ്ധ്യക്ഷത വഹിച്ചു.
ചേര്‍ത്തല: പാഠപുസ്തകത്തിന് അപ്പുറം വായന വളരാത്തതാണ് അരാജകത്വം വളരാന്‍ കാരണമെന്ന് കട്ടച്ചിറ യുവധാര ക്ലബ്ബിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് അച്യുതാനന്ദന്‍ പറഞ്ഞു. എ.കെ പ്രസന്നന്‍ അദ്ധ്യക്ഷത വഹിച്ചു.
















