Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2014, 09:40 pm IST
in Samskriti

918. ഗുണാശ്രയഃ – ഗുണങ്ങള്‍ക്ക് ആശ്രയമായവന്‍. സത്യം, രജസ്സ്, തമസ്സ് എന്നിവ ത്രിഗുണങ്ങള്‍. ഈ മൂന്നു ഗുണങ്ങളെ സൃഷ്ടിച്ച ഭഗവാന്‍ ഇവയെ പല അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് സ്ഥാവരജംഗമരൂപമായ പ്രപഞ്ചത്തിനു രൂപം കൊടുത്തു. രജോഗുണപ്രധാനനായ രുദ്രനുമായി ഗുണവിശിഷ്ടമായ രൂപങ്ങള്‍ സ്വയം സ്വീകരിച്ചു. ബ്രഹ്മാവിന്റെ രൂപത്തില്‍ സൃഷ്ടിയും വിഷ്ണുവിന്റെ രൂപത്തില്‍ പാലനവും രുദ്രരൂപത്തില്‍ സംഹാരവും അവിരാമമായി ഗുണാശ്രിതമായി നടത്തുന്നതിനാല്‍ ഗുണാശ്രയഃ എന്നു ഭഗവാനു നാമം.

ഗുണം എന്ന പദം നന്മയെ കുറിക്കാന്‍  സാധാരണയായി ഉപയോഗിക്കാറുണ്ട്. സത്യം, ധര്‍മ്മം, കാരുണ്യം, സമഭാവന, ജ്ഞാനം, വൈരാഗ്യം, ഭക്തി തുടങ്ങി നന്മയ്‌ക്കു പല രൂപങ്ങളുണ്ട്. മനുഷ്യര്‍ക്കെല്ലാവര്‍ക്കും ഏതെങ്കിലും ഗുണം കുറച്ചെങ്കിലും ഉണ്ടായിരിക്കും. അതുകൊണ്ടാണു മനുഷ്യര്‍ക്കു സമൂഹജീവിതം നടപ്പിലാക്കാന്‍ കഴിയുന്നത്. ഈ ഗുണങ്ങളെല്ലാം ഗുരുവായൂരപ്പനു തന്റെ സന്താനങ്ങളായ നമ്മുടെ നേര്‍ക്കുള്ള കാരുണ്യത്തിന്റെ വിവിധ ഭാവങ്ങളാണ്. എല്ലാ ഗുണങ്ങള്‍ക്കും ആശ്രയമാകയാല്‍ ഗുണാശ്രയനായി ഭഗവാനെ നാമം വാഴ്‌ത്തുന്നു എന്നു വ്യാഖ്യാനിക്കാം.

919. ജ്ഞാനഃ – ജ്ഞാനരൂപം പൂണ്ടവന്‍. ഏതു വിഷയത്തെക്കുറിച്ചുള്ള അറിവും ജ്ഞാനമാണെങ്കിലും ആദ്ധ്യാത്മിക ചര്‍ച്ചയില്‍ ആചാര്യന്മാര്‍ ശുദ്ധജ്ഞാനമെന്നും വിജ്ഞാനമെന്നും ജ്ഞാനത്തെ വിഭജിച്ചു പറയാറുണ്ട്. മോക്ഷപ്രാപ്തിക്കുതകുന്ന വിഷയബന്ധമില്ലാത്ത ജ്ഞാനം ശുദ്ധജ്ഞാനം. വിരുദ്ധമായ ജ്ഞാനം എന്ന അര്‍ത്ഥത്തിലാണ് വിജ്ഞാനമെന്ന പദം പ്രയോഗിക്കുന്നത്. ഭൗതികസാഹചര്യങ്ങളെയും പ്രകൃതിയെയും ജീവിതസുഖത്തിനുള്ള ഉപാധിയാക്കുന്ന ജ്ഞാനമാണു വിജ്ഞാനം. ശുദ്ധജ്ഞാനം നേടിയ വ്യക്തിക്ക് വിജ്ഞാനം സ്വാഭാവികമായി ലഭിക്കും. വിജ്ഞാനം നേടിയതുകൊണ്ട് ശുദ്ധജ്ഞാനം ലഭിക്കുകയില്ല. അതിനു വേറെ പരിശ്രമം വേണം. ഈ വ്യത്യാസം വ്യക്തമാക്കാന്‍ ആചാര്യന്മാര്‍ ശുദ്ധജ്ഞാനത്തെ ”ഏതൊന്നറിഞ്ഞാല്‍ എല്ലാ അറിവും സ്വാഭാവികമായി ലഭിക്കുമോ, ആ അറിവാണു ശുദ്ധജ്ഞാനം എന്നു നിര്‍വചിക്കാറുണ്ട്.

ജ്ഞാനവിജ്ഞാനങ്ങള്‍ ഒത്തുചേര്‍ന്നതാണു ഗുരുവായൂരപ്പന്‍. വിഷയബദ്ധമായ ജ്ഞാനവും ശുദ്ധജ്ഞാനവും ഭഗവാന്‍ വേര്‍തിരിവു കല്പിക്കുന്നതുതന്നെ അശാസ്ത്രീയമാണ്.

920. ജ്ഞേയഃ – ജ്ഞേയന്‍, അറിയപ്പെടേണ്ടവന്‍. ജ്ഞാനത്തിന് ‘ദൃക്’ എന്നും ജ്ഞേയത്തിന് ‘ദൃശ്യം’ എന്നു സാങ്കേതികമായി പറയാറുണ്ട്. അറിവിനു വിഷയമാകുന്നതു ജ്ഞയം. ഗുരുവായൂരപ്പന്റെ നാമമായി പുരുഷത്വം ആരോപിച്ച് ‘ജ്ഞേയഃ’  എന്നു രൂപം. എല്ലാ മനുഷ്യരും ആരാഞ്ഞറിയേണ്ടത് അവരവരുടെ ഉണ്മയാണ്. ‘ ഞാന്‍ ആര്?’ എന്ന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ കണ്ടെത്താവുന്ന സത്യം സര്‍വാന്തര്യാമിയും വിശ്വാതീതവുമായ ബ്രഹ്മചൈതന്യമാണ്. അത് വ്യാഖ്യാനത്തിനും വിവരണത്തിനും വഴങ്ങുന്നതല്ല. അതിനെ വിശദീകരിക്കാനുള്ള കഴിവ് ഭാഷയ്‌ക്കില്ല. നിരന്തരമായ നിദിദ്ധ്യാസംകൊണ്ട് ഭാഗ്യവാന്മാരായ ചിലര്‍ക്ക് സാക്ഷാത്കരിക്കാന്‍ കഴിഞ്ഞു എന്നു വരാം. എല്ലാ ജീവാത്മാക്കളും നിരന്തരമായി അനേകമനേകം യോനികളില്‍ പിറന്നു വളര്‍ന്നും മരിച്ചും തുടരുന്ന ജീവിതയാത്രയുടെ ലക്ഷ്യം ജ്ഞേയമായ ഭഗവചൈതന്യത്തെ തിരിച്ചറിയുകയും അതില്‍ ലയിക്കുകയുമാണ്. ഏവര്‍ക്കും ജ്ഞേയനാണു ഭഗവാന്‍.

921. പരിജ്ഞാതാഃ – പൂര്‍ണ്ണമായി അറിയുന്നവന്‍. മുന്‍നാമങ്ങളില്‍ ഗുരുവായൂരപ്പനെ ജ്ഞാനമായും ജ്ഞേയമായും അവതരിപ്പിച്ചു. അറിവും അറിയപ്പെടേണ്ടവനും എന്നപോലെ പൂര്‍ണമായി അറിയുന്നവനും ഭഗവാന്‍ മാത്രമാണ്. അനന്തമായ കാലദേശങ്ങളുടെ വ്യാപ്തിയെക്കുറിച്ചോ അവയില്‍ നിരന്തരമായി നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചോ മനുഷ്യനുള്ള അറിവ് അല്പം മാത്രമാണ്. എല്ലാം അറിയുന്നവരായി ആരുമില്ല. നാം ചിലരെയൊക്കെ സര്‍വജ്ഞരെന്നു വിശേഷിപ്പിക്കാറുണ്ട്. സാമാന്യജനങ്ങളെക്കാള്‍ അല്പംകൂടി അറിവ് ചില വിഷയങ്ങളില്‍ നേടിയവരെന്നോ ആ ബിരുദത്തിനര്‍ത്ഥമുള്ളൂ. സര്‍വസാക്ഷിയും സര്‍വവ്യാപിയും സര്‍വകര്‍മ്മങ്ങള്‍ക്കും കര്‍ത്താവും എല്ലാ കര്‍മ്മഫലങ്ങളുടെയും ഭോക്താവുമായ ഗുരുവായൂരപ്പന്‍ മാത്രമേ എല്ലാം പൂര്‍ണമായി അറിയുന്നവനായുള്ളൂ. അതിനാല്‍ ഭഗവാന് പരിജ്ഞാതാവെന്നു നാമം.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

India

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

Entertainment

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

Entertainment

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

India

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

മിസ്റ്ററി തില്ലറുമായി യുവനിര

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

മനുഷ്യർക്കും ഭീഷണി ; കടലിനടിയിൽ 80 വർഷങ്ങൾ പഴക്കമുള്ള വെടിമരുന്നും , മിസൈലുകളും ; വിഷാംശങ്ങൾ ശരീരത്തിനുള്ളിൽ കയറി നക്ഷത്രമത്സ്യങ്ങളും , ഞണ്ടുകളും

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

ഇനി കളി മാറും , വരുന്നത് നൂതന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികൾ ; ഒപ്പം ബ്രഹ്മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.