ചണ്ഡീഗഡ്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട് വാധ്രയ്‌ക്ക് എതിരായ ഭൂമിയിടപാട് കേസില്‍ പുനരന്വേഷണം ഉണ്ടാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഹരിയാനയില്‍ പുതുതായി അധികാരത്തിലേറുന്ന ബിജെപി സര്‍ക്കാര്‍ കേസില്‍ തുടര്‍ അന്വേഷണം നടത്തും.
നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഹരിയാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം വാധ്രയ്‌ക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയിരുന്നു. വാധ്രയ്‌ക്ക് ഹരിയാനയിലെ ഭൂമിയിടപാടുകളില്‍ യാതൊരു ബന്ധവും ഇല്ലെന്നാണ് സംഘം കണ്ടെത്തിയത്.എന്നാല്‍ ഇത് തള്ളികൊണ്ടാണ് അരുണ്‍ ജയ്റ്റ്‌ലി വീണ്ടും അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
















