ന്യൂദല്‍ഹി: ദല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തയാറെന്ന് കേന്ദ്രം. കേന്ദ്ര സര്‍ക്കാര്‍ അടുത്ത ചൊവ്വാഴ്ച ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കും.
ഭൂരിപക്ഷമില്ലാതെ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കേണ്ടെന്ന് മോദി പാര്‍ട്ടിയെ അറിയിച്ചതിനെ തുടര്‍ന്നാണിത്. ഈ മാസം 28ന് സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോള്‍ നിലപാട് അറിയിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
ഓഗസ്റ്റില്‍ കേസ് പരിഗണിക്കുന്ന സമയത്ത് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ കൃത്യമായ നിലപാടറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇക്കഴിഞ്ഞ ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിച്ച് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.
എന്നാല്‍ ജന്‍ലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 49 ദിവസത്തെ ഭരണത്തിനു ശേഷം അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി സര്‍ക്കാര്‍ രാജിവച്ചു. തുടര്‍ന്ന് രാഷ്‌ട്രപതി ഭരണത്തിന്‍കീഴിലായിരുന്നു ദല്‍ഹി.
















