Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മനോഹര്‍ലാല്‍ ഖട്ടാര്‍ ഹരിയാന മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2014, 02:37 am IST
inIndia

ന്യൂദല്‍ഹി: ഉജ്ജ്വലവിജയത്തിനു ചുക്കാന്‍ പിടിച്ച മുതിര്‍ന്ന നേതാവ് മനോഹര്‍ലാല്‍ ഖട്ടാര്‍ ഹരിയാനയുടെ ആദ്യ ബിജെപി മുഖ്യമന്ത്രിയാകും. ചണ്ഡീഗഢില്‍ നടന്ന പാര്‍ട്ടി നിയമസഭാ കക്ഷിയോഗത്തില്‍ എംഎല്‍എമാര്‍ ഐക്യകണ്‌ഠേന അറുപതുകാരനായ ഖട്ടാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.

മുഖ്യമന്ത്രിയും മന്ത്രിമാരും ദീപാവലിക്കുശേഷം 26ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. ആര്‍എസ്എസ് പ്രചാരക് ആയിരുന്ന മനോഹര്‍ലാല്‍ ഖട്ടാര്‍ ഹരിയാനയിലെ ഏറ്റവും സ്വാധീനമുള്ള നേതാവാണ്.

ബിജെപി കേന്ദ്രനേതാക്കളായ വെങ്കയ്യ നായിഡു, ദിനേശ് ശര്‍മ്മ  എന്നിവരുടെ നേതൃത്വത്തില്‍ നടന്ന 47 എംഎല്‍എമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. തുടര്‍ന്ന് ബിജെപി എംഎല്‍എമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണ്ണര്‍ കെ.എസ് സോളങ്കിയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവും നിയമസഭാ കക്ഷി നേതാവിന്റെ പേരും നല്‍കി. ഞായറാഴ്ച ചണ്ഢീഗഢില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ പഞ്ച്കുല നഗരത്തിലെ സ്‌പോര്‍ട്‌സ് മൈതാനത്തു സത്യപ്രതിജ്ഞാ പരിപാടി നടക്കും.

പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജാട്ട് സമുദായാംഗമല്ലാത്ത മുഖ്യമന്ത്രി ഹരിയാന ഭരിക്കാന്‍ പോകുന്നത്. ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മറ്റി ചെയര്‍മാനായിരുന്ന ഖട്ടാര്‍ കര്‍ണാല്‍ മണ്ഡലത്തില്‍ നിന്നും 63,736 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സുതാര്യവും വിവേചനരഹിതവുമായ ഭരണം കാഴ്ചവയ്‌ക്കുന്ന സര്‍ക്കാരായിരിക്കും ഹരിയാനയില്‍ രൂപീകൃതമാകാന്‍ പോകുന്നതെന്ന് മനോഹര്‍ലാല്‍ ഖട്ടാര്‍ പ്രതികരിച്ചു. ഹരിയാനയിലെ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള ഭരണം കാഴ്ച വെയ്‌ക്കും. വലിയ ചുമതലയിലേക്ക് തെരഞ്ഞെടുത്ത ജനങ്ങള്‍ക്കും പാര്‍ട്ടി നേതൃത്വത്തിനും നന്ദി അറിയിക്കുന്നതായും ഖട്ടാര്‍ പറഞ്ഞു.

ഹരിയാന സംസ്ഥാനം രൂപീകൃതമായ 1966 കാലം മുതല്‍ ജാട്ടുവിഭാഗക്കാരായ മുഖ്യമന്ത്രിമാര്‍ മാത്രമാണ് ഭൂരിഭാഗം കാലവും സംസ്ഥാനം ഭരിച്ചത്. ജാട്ടിതര മുഖ്യമന്ത്രിമാര്‍ നാലുപേര്‍ മാത്രം. ബന്‍സിലാല്‍ 4 തവണയും ഓംപ്രകാശ് ചൗട്ടാല അഞ്ചുതവണയും ദേവിലാലും ഭൂപേന്ദ്രര്‍സിങ് ഹൂഡയും രണ്ടു തവണയും സംസ്ഥാനം ഭരിച്ചപ്പോള്‍ ജാതിസമവാക്യങ്ങള്‍ മാത്രമാണ് ഹരിയാനയില്‍ നിന്നുയര്‍ന്നു കേട്ടത്. ഇതിനു വലിയ മാറ്റമാണ് ബിജെപിയുടെ പുതിയ മുഖ്യമന്ത്രി പ്രഖ്യാപനത്തോടെ ഉണ്ടായിരിക്കുന്നത്. പാര്‍ട്ടിക്കു പിന്തുണ നല്‍കിയ ജാട്ടിതര സമൂഹത്തിന്റെ പിന്തുണ കൂടുതല്‍ ഉറപ്പിക്കാനും ഇതോടെ സാധിച്ചു. ജാട്ട് സമുദായത്തില്‍ നിന്നുള്ള 25 സ്ഥാനാര്‍ത്ഥികളില്‍ 6 പേര്‍ വിജയിച്ചിരുന്നു. അവരെല്ലാം ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും ജാതിപരിഗണനയില്ലാതെ തന്നെ ജനപിന്തുണയുള്ളവരുമാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഖട്ടാറിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

Kerala

കേരളം ഭീകരരുടെ സുരക്ഷിത താവളം

Kerala

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

India

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.