ഒരു രത്‌നം നിലത്തു പതിച്ച് പൊടിപിടിച്ച് മലിനമായാല്‍ താത്കാലികമായി അതിന്റെ പ്രകാശം നഷ്ടപ്പെടുന്നു. പക്ഷേ രത്‌നത്തിന്റെ സ്വതസിദ്ധമായ സ്വഭാവത്തിന്, ഒരു ഭ്രംശവും സംഭവിക്കുന്നില്ല. രത്‌നത്തെ എടുത്ത് വെടിപ്പാക്കിയാല്‍ അത് പൂര്‍വാധികം ഭംഗിയോടെ വെട്ടിത്തിളങ്ങുന്നു.
അതുപോലെ, നിന്റെ നന്മ അധപതിക്കുകയും സദാചാരം ദുര്‍ബലപ്പെടുകയും ചെയ്താല്‍പ്പോലും എന്നെ വിശ്വസിക്കൂ. ഈ മലിനത താത്കാലികം മാത്രം. നിന്റെ അന്തരംഗത്തില്‍ ഇപ്പോഴും നിന്റെ ദിവ്യത്വം സ്ഥിതിചെയ്യുന്നുണ്ട്. അങ്ങിനെ നിന്റെ ഗുരു നിന്റെ ജീവിതത്തിലേക്ക് പ്രവേശിച്ച് മായയാകുന്ന മാലിന്യത്തില്‍നിന്നും നിന്നെ തേടി എടുക്കുന്നു. അദ്ദേഹം നിന്റെ മാലിന്യങ്ങളെല്ലാം കഴുകിക്കളഞ്ഞ് വെടിപ്പാക്കി ആന്തരികമായി ശുദ്ധിവരുത്തി നിന്നില്‍ അദ്ദേഹത്തിന്റെ ബഹുമുഖങ്ങളായ തത്വങ്ങള്‍ വെട്ടിത്തിളങ്ങുന്നതുവരെ കഴുകി മിനുക്കുന്നു.
വെളിച്ചം രത്‌നത്തില്‍ തട്ടി പ്രതിഫലിക്കുമ്പോള്‍ മാത്രമേ രത്‌നം വെട്ടിത്തിളങ്ങുന്നുള്ളൂ. നീയും എന്റെ തേജസ്സില്‍ വെട്ടിത്തിളങ്ങി, എന്റെ ശക്തി നിന്റെ ഉള്ളില്‍ നിറച്ച് തിന്മയുടെ മേല്‍ നൃത്തം ചെയ്യൂ. ഞാന്‍ അതിനുവേണ്ടി നിന്റെ മുന്നില്‍ നിലകൊള്ളുന്നു.
















