Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 615-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2014, 08:57 pm IST
in Samskriti

ദേവന്മാര്‍ തുടര്‍ന്നു: നോക്കൂ പിശാചുക്കള്‍ എല്ലാവരും കൂടി ഇപ്പോഴാ ശവം ഭക്ഷിച്ചു കഴിഞ്ഞിരിക്കുന്നു. അതിനാല്‍ ഭൂമിയെ കാണാമെന്നായി. ആ ദേഹത്തിലെ എല്ലുകള്‍ ഇപ്പോഴിതാ പുതിയ മലകളായിത്തീര്‍ന്നിരിക്കുന്നു.

ദേവന്മാര്‍ ഇങ്ങിനെ പറഞ്ഞപ്പോഴേയ്‌ക്ക് പിശാചുക്കള്‍ ആകാശത്ത് നൃത്തമാരംഭിച്ചു. ദേവന്മാര്‍ ഭൂമിയില്‍ കുറച്ചു രക്തം ബാക്കിയുണ്ടായിരുന്നതെടുത്ത് സമുദ്രങ്ങളില്‍ നിറച്ചു. എന്നിട്ട് അത് മദ്യമാകട്ടെ എന്ന് സങ്കല്‍പ്പിച്ചു. പിശാചുക്കള്‍ ആ മദ്യം കുടിച്ചുമദിച്ചു നൃത്തം തുടര്‍ന്നു. അവരിപ്പോഴും നൃത്തം തുടരുന്നു.

ഈ ഭൂമി മേദസ്സ്‌കൊണ്ട് നിര്‍മിച്ചതായതിനാല്‍ അതിനു മേദിനി എന്ന് പേരായി. അങ്ങിനെ ഭൂമിയും അതിലെ ജീവജാലങ്ങളും വീണ്ടും ഉണ്ടായി. സൃഷ്ടാവ് പുതിയൊരു മനുഷ്യകുലത്തെ ഉരുവാക്കി.

ഭാസന്‍ പറഞ്ഞു: പിന്നീട് ഞാന്‍ അഗ്‌നിഭഗവാനോടു ചോദിച്ചു: മരണപ്പെടുന്നതിനു മുന്പ് ആരായിരുന്നു?

അഗ്‌നിദേവന്‍ എന്നോടാ കഥപറഞ്ഞു: കേള്‍ക്കൂ, ഒരനന്തമായ ഇടമുണ്ട്. അതുമുഴുവന്‍ ശുദ്ധബോധമാണ്. അതില്‍ അസംഖ്യം ലോകങ്ങള്‍ അണുക്കളെന്നപോലെ പൊങ്ങിയൊഴുകിനടക്കുന്നു. അതില്‍ ഒരു വിശ്വപുരുഷന്‍ ഉദയം ചെയ്തു. അയാള്‍ക്ക് ആത്മാവബോധം ഉണ്ടായിരുന്നു. നാം സ്വപ്‌നം കാണുന്നതുപോലെ അയാള്‍ക്ക് സ്വയം തന്റെ പ്രാഭവം സ്വപ്രകാശത്താല്‍ ദൃശ്യമായിരുന്നു. അയാളുടെ അനുഭവങ്ങളില്‍ നിന്നും പഞ്ചേന്ദ്രിയങ്ങള്‍, അവയുടെ അതാതവയവങ്ങള്‍, എല്ലാമുണ്ടായി; അതൊരു ദേഹമായി. ഇന്ദ്രിയങ്ങള്‍ അവയ്‌ക്ക് ചേര്‍ന്ന വസ്തുക്കളെപ്പറ്റി അവബോധിച്ച് ഒന്ന്‌ചേര്‍ന്ന് ലോകമായി.

ആ ലോകത്ത് അസുരന്‍ എന്ന പേരിലൊരു ജീവിയുണ്ടായി. അയാള്‍ക്ക് സ്വയം തന്റെ പ്രാഭവത്തില്‍ മതിപ്പ് തോന്നി. എന്നാല്‍ ഒരിക്കല്‍ അയാള്‍ ഒരു മഹര്‍ഷിയുടെ പര്‍ണ്ണശാല നശിപ്പിച്ചതിന്റെ ശാപം മൂലം ഒരു കൊതുകായിത്തീര്‍ന്നു. ‘നിന്റെ ഭീമാകാരദേഹത്തിനെപ്പറ്റിയുള്ള ദുരഭിമാനമാണ് നിന്നെക്കൊണ്ട് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യിക്കുന്നത്. നീ ചത്തൊരു മശകമായിപ്പോകട്ടെ!’ മുനി ശപിച്ചു. ശാപാഗ്‌നിയില്‍ അസുരന്‍ പെട്ടെന്ന് ചാരമായിത്തീര്‍ന്നു..

ബോധംകെട്ടുകിടക്കുന്ന ഒരാളിന്റെ മനസ്സുപോലെ അയാള്‍ ദേഹമില്ലാത്ത ഒരു വ്യക്തിത്വമായി പരിണമിച്ചു. അത് ആകാശവുമായി വിലയിച്ചു. പിന്നീടത് വായുവുമായി ഒന്നുചേര്‍ന്നു. വായു എന്നത് പ്രാണശക്തിയാണല്ലോ. പെട്ടെന്ന് ദേഹരഹിതനായ അസുരനില്‍ ജീവനുണര്‍ന്നു. അത് ഊര്‍ജ്ജവും ജലവും സംഘടിപ്പിച്ചു. തന്മാത്രകളായ പഞ്ചഭൂതങ്ങളെയും അനന്തബോധത്തിന്റെ ഒരു കണികയും ചേര്‍ത്ത് വെച്ച് ആ സത്ത ഒരു വ്യതിരിക്ത ഭാവത്തോടെ കമ്പനം കൊള്ളാന്‍ തുടങ്ങി. അനുകൂല സാഹചര്യത്തില്‍ വിത്തില്‍ നിന്നും മുളപൊട്ടുന്നതുപോലെ അയാളില്‍ അവബോധമങ്കുരിച്ചു.

ആ അവബോധത്തില്‍ മഹര്‍ഷിയുടെ ശാപം, കൊതുകിന്റെ സങ്കല്‍പ്പം എല്ലാം ഉണ്ടായിരുന്നു. അങ്ങിനെ ആ സത്വം ഒരു കൊതുകായി.

രാമന്റെ ചോദ്യത്തിനുത്തരമായി വസിഷ്ഠന്‍ പറഞ്ഞു: ബ്രഹ്മാവ് മുതല്‍ പുല്‍ക്കൊടിവരെയുള്ള ജീവജാലങ്ങള്‍ രണ്ടു തരം ജന്മങ്ങള്‍ക്ക് വശംവദരാണ്. ഒന്ന് ബ്രഹ്മാവിന്റെ സൃഷ്ടി’ രണ്ട്, ഭ്രമാത്മകമായ സൃഷ്ടി”

സൃഷ്ടാവിന്റെയുള്ളില്‍ ആകസ്മികമായി പൊടുന്നനെയുണ്ടാവുന്ന, മുന്‍പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ആദ്യസങ്കല്‍പ്പം ബ്രഹ്മാവിന്റെ സൃഷ്ടിയാണ്. അത് ഗര്‍ഭപാത്രത്തില്‍ നിന്നുമുള്ള ജനനമല്ല. ലീനമായ വാസനകളാലും ഭ്രമകല്‍പ്പനകളാലും ഉരുവാകുന്ന സൃഷ്ടികള്‍ മായാ സൃഷ്ടികളാണ്. വിഷയവിഷയീ നിബദ്ധമായ സൃഷ്ടികള്‍.

കൊതുക് ഒരു പുല്‍ക്കൊടിക്ക് മുകളില്‍ തന്റെ പ്രിയപ്പെട്ടവളുമായി സസുഖം വാണു. പുല്‍ക്കൊടിയെ ഒരു മാന്‍കിടാവ് ഭക്ഷിച്ചു. മാനിനെ കണ്ടുകൊണ്ടു മരിച്ചതിനാല്‍ ആ കൊതുക് ഒരു മാനായി ജന്മമെടുത്തു. ഒരു വേടന്‍ ആ മാനിനെ അമ്പെയ്ത് കൊന്നു. അടുത്ത ജന്മം മാനൊരു വേടനായി.

വേടന്‍ വനത്തില്‍ അലയുന്ന സമയത്ത് അദ്ദേഹത്തിനൊരു മാമുനിയെ കാണാന്‍ ഭാഗ്യമുണ്ടായി. മഹര്‍ഷി അവനിലെ ബോധത്തെ ഉണര്‍ത്തി: ’എന്തിനാണ് നീ ഈ നിഷ്ഠൂരമായ പ്രവര്‍ത്തി ചെയത് ജീവിക്കുന്നത്? വേടനായുള്ള ഈ ജീവിതം ഉപേക്ഷിച്ച് മോക്ഷമാര്‍ഗ്ഗത്തിലൂടെ നിര്‍വ്വാണപദം പ്രാപിച്ചാലും’.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.