ന്യൂദല്‍ഹി: മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പില്‍ തോറ്റ സ്വതന്ത്രരുടെ എണ്ണം 2290.
രണ്ടിടത്തുമായി മത്സരിച്ചത് 2302 സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍. ഫലം വന്നപ്പോള്‍ ജയിച്ചവര്‍ വെറും 12 പേര്‍. മഹാരാഷ്‌ട്രയില്‍ ഏഴും ഹരിയാനയില്‍ അഞ്ചും പേര്‍.
അചല്‍പൂരില്‍നിന്നുള്ള ഓംപ്രകാശ് ബാബറാവു, അഹമ്മദ്പൂരില്‍നിന്നും ജാദവ് പാട്ടീല്‍ വിനായക് റാവു കൃഷ്ണറാവു, അമല്‍നെറില്‍ നിന്നുള്ള ശ്രിഷ്ദാദ ഹിരാലാല്‍ ചൗധരി, ബാദ്‌നെറായില്‍നിന്നുളള രവി റാണാ, കല്യാണില്‍നിന്നുള്ള ഗണ്‍പത് കാലു ഗെയ്‌ക്‌വാദ്, പാത്രി മണ്ഡലത്തില്‍നിന്നുള്ള ഫദ് മോഹന്‍ മാധവറാവു എന്നിവരാണ് മഹാരാഷ്‌ട്രയില്‍ ജയിച്ച സ്വതന്ത്രര്‍.
കാലയാതില്‍ നിന്നുള്ള ഭായി ജയപ്രകാശ്, പുനഹാനയില്‍ നിന്നുള്ള രാഹിഷ് ഖാന്‍, പുണ്ഡ്രിയില്‍നിന്ന് ദിനേഷ് കൗശിക്, സാമല്‍ഖായില്‍നിന്നുള്ള രവീന്ദര്‍ മച്ച്‌റൗളി സാഫിഡന്‍ നിന്നുള്ള ജാസ്ബിര്‍ ദേശ്‌വാള്‍ എന്നിവരാണ് ഹരിയാനയില്‍ ജയിച്ച സ്വതന്ത്രര്‍.
2009 ലെ തെരഞ്ഞടുപ്പില്‍ മഹാരാഷ്‌ട്രയില്‍ 24 പേരും ഹരിയാനയില്‍നിന്നും ഏഴു പേരും വിജയിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ മഹാരാഷ്‌ട്രയില്‍നിന്നും 4119 പേരും ഹരിയാനയില്‍നിന്ന് 1351 സ്വതന്ത്രരുമാണ് മത്സരിച്ചിരുന്നത്.
















