അച്ഛനമ്മമാരായ നിങ്ങള്‍ക്ക് ഗൃഹസ്ഥാശ്രമജീവിതം ക്ലേശകരമായ സുദീര്‍ഘ തപശ്ചര്യയാണ്. അതൊരു ധീരമായ ഉദ്യമമാണ്. സാഹസികമായ ഈശ്വരാനേ്വഷണവുമാണ്. സത്യത്തെ കണ്ടറിയാനുള്ള ഒരു ഗവേഷണവുമാണത്. ഈ തപശ്ചര്യയാണ് നിങ്ങളുടെ മനസ്സിന് ശുദ്ധിയും ഉള്‍ക്കാഴ്ചയും കാഴ്ചപ്പാടിനു വിശാലയും പ്രജ്ഞയ്‌ക്ക് പ്രകാശവും നല്‍കുന്നത്.
ഗാര്‍ഹിക ജീവിതത്തോട് ബന്ധപ്പെട്ട ഗാഢസൗഹൃദം ആനന്ദം, ക്ലേശങ്ങള്‍ ഇവയെല്ലാം ഏവര്‍ക്കുമറിയാം. ഈ അറിവിന് ആദ്ധ്യാത്മികജ്ഞാനത്തിന്റെ ആവശ്യമൊന്നുമില്ല. പക്ഷേ നിങ്ങള്‍ ജീവിതത്തേയും കുടുംബത്തേയും വ്യക്തിത്വത്തേയും ധന്യമാക്കുന്ന ഘടകങ്ങള്‍ നിങ്ങളുടെ സത്യാനേ്വഷണവും ഈശ്വരപ്രേമവും ധര്‍മ്മനിഷ്ഠയും സ്വാര്‍ത്ഥപരിത്യാഗത്തിനുള്ള കഴിവും ആദ്ധ്യാത്മിക ശിക്ഷണത്തിലൂടെ നിങ്ങള്‍ വികസിപ്പിച്ചിട്ടുള്ള നിസ്സീമമായ ശക്തിയുമാണ്.
ഗാര്‍ഹസ്ഥ്യം ഒരു താല്‍ക്കാലിക വിശ്രമത്താവളമല്ല. അത് മോഷത്തെ സമ്പാദിക്കാനുള്ള ഒരാശ്രമമാണ് നിങ്ങളതിനെ പരമോല്‍കൃഷ്ട ലക്ഷ്യപ്രാപ്തിക്കുള്ള തപോവാദമാക്കി മാറ്റണം. ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ അധിഷ്ഠിതമായ അത്തരം ഗൃഹാസ്ഥശ്രമത്തിലെ അംഗം യഥാര്‍ത്ഥത്തില്‍ ഒരു തസസ്വി തന്നെയാണ്. അവരുടെ ലക്ഷ്യം ഈശ്വരന്‍ മാത്രമാണ് യജമാനനും ഈശ്വരന്‍ തന്നെ. ഈശ്വരനുമായുള്ള അവിഭക്തമായ താദാത്മ്യതയില്‍ അയാള്‍ ജീവിക്കുന്നു.
ജനലോകത്ത് നിങ്ങള്‍ ഏകനായിരുന്നു. ഏകനായിത്തന്നെ വിട പറയുകയും വേണം. സഹജമായ ഈ സത്യം നിങ്ങളുടെ പ്രജ്ഞയില്‍ മുദ്രിതമായിരിക്കട്ടെ. അപ്പോള്‍ നിസ്സംഗത താനേ വന്നുകൊള്ളും. നിങ്ങള്‍ക്ക് സുരക്ഷിതത്വബോധം പകരാന്‍ ലോകം മുഴുവന്‍ ശ്രമിച്ചാലും സാദ്ധ്യമല്ല. ഈശ്വരാധിഷ്ഠിതമായി ജീവിതം പടുത്തുയര്‍ത്തുവിന്‍.നിങ്ങള്‍ ഗൃഹത്തില്‍ താമസിച്ചാലും ശരി ആശ്രമത്തില്‍ കഴിഞ്ഞാലും ശരി ഹിമാലയത്തിലെ താപസനായാലും ശരി നിയമം ഒന്നുതന്നെ. ഈശ്വരനെ അവലംബിക്കാതെ ആര്‍ക്കും പൂര്‍ണമായ സംതൃപ്തി കണ്ടെത്തുക സാദ്ധ്യമല്ല.
















