മറയൂര്‍ : വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള കാരയൂര്‍ സാന്റല്‍ ഡിവിഷനില്‍ നിന്ന് ചന്ദന മരം മോഷ്ടിച്ച കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. കാരയൂര്‍ സ്വദേശി പന്നി ഗണേശന് (45), പെരടിപള്ളം സ്വദേശി മുനി സ്വാമി(30), പെരടി പള്ളം സ്വദേശി വനരാജ് (29) എന്നിവരെയാണ് കാന്തല്ലൂര്‍ റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മൂന്ന് കിലോ ചന്ദനം പ്രതികളില്‍ നിന്നും കണ്ടെടുത്തു. കഴിഞ്ഞ മാര്‍ച്ചിലാണ് ഇവര്‍ ചന്ദനം കടത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. കാരയൂര്‍ വനമേഖലയില്‍ നിന്നും ഈ പ്രതികള്‍ മുന്‍പും ചന്ദനം കടത്തിയതായി മൊഴിനല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: