തൊടുപുഴ : വാഴത്തോപ്പ്, വണ്ണപ്പുറം പഞ്ചായത്തുകള്‍ക്ക് പിന്നാലെ മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മില്‍ ഉടക്ക് തുടങ്ങി. കോണ്‍ഗ്രസ് പ്രതിനിധി പി.എസ് ജേക്കബാണ് മണക്കാട് പഞ്ചായത്ത് പ്രസിഡന്റായി തുടരുന്നത്. യു.ഡി.എഫിലെ ധാരണ പ്രകാരം അവസാന ഒരു വര്‍ഷക്കാലം കേരള കോണ്‍ഗ്രസ് പ്രതിനിധിയെ പഞ്ചായത്ത് പ്രസിഡന്റാക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാക്കു നല്‍കിയിരുന്നതാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് റെജി കുന്നിയോട് ജന്മഭൂമിയോട് പറഞ്ഞത്. നവംബര്‍ മാസത്തില്‍ സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ കടുത്ത നിലപാടുകളിലേക്ക പോകാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം പറഞ്ഞു. മുട്ടം, കരിങ്കുന്നം, പുറപ്പുഴ എന്നീ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ധാരണ പ്രകാരം കേരള കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാപനം ഒഴിഞ്ഞിരുന്നു. ഇത്തരത്തില്‍ കേരളകോണ്‍ഗ്രസ് നീതിപൂര്‍വ്വമായി പെരുമാറിയപ്പോള്‍ കോണ്‍ഗ്രസ വാക്കുവ്യത്യാസം കാട്ടരുതെന്നാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മണക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റായി ടിസി ജോസാണ് പ്രവര്‍ത്തിക്കുന്നത്.കോണ്‍ഗ്രസ് വഴങ്ങിയില്ലെങ്കില്‍ ഇവരെ രാജിവയ്പ്പിക്കാനും പദ്ധതിയുണ്ട്. പഞ്ചായത്തിലെ കക്ഷി നില: കോണ്‍ഗ്രസ്-5,കേരള കോണ്‍ഗ്രസ്-3,സി.പി.എം-4, ബിജെപി-1 എന്നിങ്ങനെയാണ്. കേരളകോണ്‍ഗ്രസ് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്നാല്‍ കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാനാവില്ല. എന്നാല്‍ പ്രസിഡന്റ് സ്ഥാനം വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകാനിടയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: