Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചെറുവള്ളി പാട്ടഭൂമി കയ്യേറ്റം: വ്യാജരേഖകളാണെന്ന് കണ്ടെത്തിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് അധികാരികള്‍ പൂഴ്‌ത്തിവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2014, 09:53 pm IST
inKottayam

എരുമേലി: വിവാദമായ ചെറുവള്ളി പാട്ടഭൂമി കൈമാറ്റത്തിനായി ഹാജരാക്കിയ രേഖകളെല്ലാം വ്യാജമാണെന്ന് സര്‍ക്കാര്‍ തന്നെ നിയോഗിച്ച വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് അധികാരികള്‍ പൂഴ്‌ത്തിവച്ചു. 2005 ല്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കമ്പനിയില്‍ നിന്നും എരുമേലി തെക്ക് മണിമല വില്ലേജുകളിലായി കിടക്കുന്ന ചെറുവള്ളി റബര്‍ എസ്‌റ്റേറ്റാണ് തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിലീവേഴ്‌സ് ചര്‍ച്ച് എന്ന സ്ഥാപനത്തിനായി വാങ്ങിയത്.

ചെറുവള്ളി പാട്ടഭൂമിഅനധികൃത കച്ചവടം വിവാദമായതോടെ സര്‍ക്കാര്‍ തന്നെ നിയോഗിച്ച വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടാണ് 19-1-2011 ല്‍ നല്‍കിയത്. എന്നാല്‍ വിജിലസ് സംഘം കണ്ടെത്തിയ പാട്ടഭൂമി കച്ചവടത്തിന്റെ വ്യാജരേഖകള്‍ ഒന്നൊന്നായി പരിശോധിച്ചതടക്കം വ്യക്തമായ തെളിവുകള്‍ സഹിതം നല്‍കിയ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ തന്നെ പൂഴ്‌ത്തിവച്ചിരിക്കുന്നതെന്നും ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി അജികുമാര്‍ പറഞ്ഞു.

സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് ഉപയോഗിച്ചിരുന്നതായി ചെറുവള്ളി എസ്‌റ്റേറ്റുകാര്‍ ഹാജരാക്കിയ രേഖകളില്‍ പലതും സര്‍ക്കാര്‍ രൂപയിലുള്ള ആധാരങ്ങളും മറ്റുമായിരുന്നു. 1923 ല്‍ ‘അണ’ ഉപയോഗിച്ചിരുന്ന കാലത്ത് ഇതേ കാലയളവില്‍ തന്നെ രൂപയുടെ ആധാരവും മുഴുവന്‍ രേഖകളും ഇംഗ്ലീഷില്‍ തന്നെ ടൈപ്പ് ചെയ്ത് ഉപയോഗിച്ചിരുന്നതായുമുള്ള വ്യാജരേഖയാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.

ഭൂമി അളക്കുന്നതില്‍ ആര്‍, ഹെക്ടര്‍ എന്ന രീതിപോലും പിന്നീടുണ്ടായതാണെന്നും സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പാട്ടഭൂമി കൈവശപ്പെടുത്താന്‍ മുന്‍ പ്രമാണമെന്ന നിലയില്‍ ഹാജരാക്കിയ ആധാരത്തില്‍ പതിച്ചിരുന്ന ഒപ്പും സീലും അടക്കം വ്യാജമാണെന്നും സംഘം തെളിവുകള്‍ സഹിതം കണ്ടെത്തിയിട്ടുണ്ട്. ഒ.പി(സി)നം.3508/2011 നമ്പറായി സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്ലീഡര്‍ സുശീലഭട്ടിന് വിജിലന്‍സ് അന്വേഷണസംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ യോഹന്നാന്‍ ബന്ധുക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 100 ഓളം പേരെ നേരില്‍ കണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ട് രണ്ടു വര്‍ഷമായി പൂഴ്‌ത്തിവച്ചതായും വി.സി അജികുമാര്‍ പറഞ്ഞു.

നൂറുപേജോളം വരുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ ആധാരത്തിന്റെ കോപ്പി, ‘അണ’യുടെ ചിത്രം, ആധാരത്തിന്റെ ഒപ്പിന്റെ ചിത്രം, ആധാരത്തിനായി ഉപയോഗിച്ച പേപ്പറിന്റെ ഗുണനിലവാരം അടക്കം വരുന്ന കാര്യങ്ങള്‍ വിശദമായി പരിശോധിച്ചിരുന്നതായും ചൂണ്ടിക്കാട്ടുന്നു.

ചെറുവള്ളി പാട്ടഭൂമി കൈമാറ്റത്തിനായി ഉപയോഗിച്ച രേഖകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയ വിജിലന്‍സ് റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികളെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതുമില്ല. ഭൂമി കൈമാറ്റം അനധികൃതമാണെന്ന് സര്‍ക്കാരിന് തന്നെ ബോധ്യമായിട്ടും വിജിലന്‍സ് റിപ്പോര്‍ട്ട് അടക്കം ലഭിച്ച മറ്റ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ വരെ പൂഴ്‌ത്തി വയ്‌ക്കാനാണ് സര്‍ക്കാരും ചില ഉന്നത ഉദ്യോഗസ്ഥരും ശ്രമിച്ചതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

ചെറുവള്ളി തോട്ടത്തിനെതിരെയുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭൂമി കൈമാറ്റമടക്കം ചെറുവള്ളി എസ്‌റ്റേറ്റുകാര്‍ നല്‍കിയകേസുകള്‍ പോലും അസ്ഥിരമാകുമെന്ന അവസ്ഥ സംജാതമായിരിക്കേയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് പൂഴ്‌ത്തിവച്ചിരിക്കുന്നതെന്നും വി.സി അജികുമാര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

Kerala

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

Astrology

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ശ്രീ പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം ആയതിന് പിന്നില്‍: ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രത്തെ അറിയാം

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.