Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

പഴമയെ ഓര്‍മ്മിക്കാന്‍ കുമരകത്ത് ഇനി വിരലിലെണ്ണാവുന്ന തുരുത്തുകള്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2014, 09:49 pm IST
inKottayam

പഴമയെ ഓര്‍ക്കാന്‍ അവശേഷിക്കുന്ന കുമരകത്തെ തുരുത്തുകള്‍

കുമരകം: ഒരായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് കുമരകം ഇങ്ങനെയായിരുന്നുവെന്ന് പുതുതലമുറയ്‌ക്കും ടൂറിസ്റ്റുകള്‍ക്കും കാട്ടിക്കൊടുക്കാന്‍ അവശേഷിക്കുന്നത് ദ്വീപുസമൂഹങ്ങളെന്നു വിശേഷിപ്പിക്കാവുന്ന കുറേ തുരുത്തുകളും, വടക്കുംകൂര്‍ രാജാവ് പണികഴിപ്പിച്ച പഴയ കുമാരക്ഷേത്രവു മാത്രം. കുമരന്റെ അകമായി മാറിയതിനാലാണ് ഇവിടം കുമരകമായി അറിയപ്പെടുന്നതെന്നും ചരിത്രം ചൂണ്ടിക്കാട്ടുന്നു. കുമരകം എന്ന ഗ്രാമത്തെ രാജ്യാന്തര വിനോദസഞ്ചാര ഭൂപടത്തിലേക്ക് എത്തിക്കുന്നതും വെള്ളത്താല്‍ ചുറ്റപ്പെട്ട തുരുത്തുകളുടെ ഗ്രാമീണഭംഗിയാണ്.

കിഴക്കന്‍ മലനിരകളില്‍ തുലാവര്‍ഷം കലിതുള്ളുമ്പോഴൊക്കെ പമ്പ, അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍ ആറുകളിലൂടെ കലിതുള്ളിവരുന്ന മലവെള്ളപ്പാച്ചില്‍ കൂടെക്കൊണ്ടുവരുന്ന എക്കലും മണലും കടപുഴകി വീണ വന്‍മരങ്ങളും അപൂര്‍വ്വയിനം വൃക്ഷലതാദികളുടെ വിത്തുകളും വന്നു പതിക്കുന്നത് വേമ്പനാട്ടുകായലിന്റെ വിശാലതയിലേക്കാണ്. അങ്ങിനെ കായലിലെ ആഴം കുറഞ്ഞ ഭാഗങ്ങളില്‍ അവിടവിടെയായി നൂറുകണക്കിന് ദ്വീപുസമൂഹങ്ങള്‍ ഉടലെടുത്തു. ആ തുരുത്തുകളെ സംരക്ഷിക്കാനെന്നവണ്ണം കണ്ടല്‍കാടുകള്‍ ഇവയ്‌ക്കുചുറ്റും വളര്‍ന്നു പന്തലിച്ചു. ദ്വീപുസമൂഹങ്ങളില്‍ വന്നടിഞ്ഞ വിത്തുകള്‍ പൊട്ടിമുളച്ച് വൃക്ഷങ്ങളായി. അവയെല്ലാം തുരുത്തുകളെ കാടുകളാക്കി മാറ്റി. അവിടെ വന്യജീവികളും അപൂര്‍വ്വയിനം പക്ഷികളും ആവാസ വ്യവസ്ഥയൊരുക്കി.

കൂടെ പലയിടങ്ങളില്‍ നിന്നും കൃഷിയിലും മത്സ്യബന്ധനത്തിലും തല്പരരായവര്‍ കുടിയേറ്റക്കാരായെത്തി. കായലില്‍ നിന്നും ഭക്ഷണത്തിനായി വിവിധയിനം മത്സ്യങ്ങള്‍, കക്കായിറച്ചി, കായലിന്റെ അടിത്തട്ടില്‍ വളരുന്ന ഔഷധമൂല്യമുള്ള കിഴങ്ങായ കായിക്കിഴങ്ങ് എന്നിവയാല്‍ കുടിയേറ്റക്കാര്‍ അല്ലലില്ലാതെ ജീവിച്ചു. കേട്ടറിഞ്ഞവര്‍ പിന്നെയും പിന്നെയും തുരുത്തുകളിലെ കുടിയേറ്റക്കാരായി. ജീവിതനിലവാരം മെച്ചപ്പെടുത്താനും കൃഷിയിറക്കാനുമായി വേമ്പനാട്ടുകായലിന്റെ വിശാലതയില്‍ നിന്നും യഥേഷ്ടം ലഭിക്കുന്ന കട്ടയും മണ്ണും കുത്തിയെടുത്ത് അവര്‍ തുരുത്തുകള്‍ക്ക് വിസ്തീര്‍ണം കൂട്ടി. ചതുപ്പും കായലും ചിറകെട്ടിവളച്ചെടുത്ത് നെല്‍പ്പാടങ്ങളാക്കി. അങ്ങനെ കായലിന്റെ വിശാലത പതിനോരായിരം ഏക്കറായി കുറയുകയും കരയുടെ വിസ്തീര്‍ണം തുരുത്തുകളില്‍ നിന്നും അറുപത്തിയെട്ട് ചതുരശ്ര കിലോമീറ്ററായി ഉയരുകയും ചെയ്തു.

കായലിന്റെ വിസ്തീര്‍ണം കുറയുകയും കരയുടെ വിസ്തീര്‍ണം അനിയന്ത്രിതമായി കൂട്ടുകയും ചെയ്യുന്ന പ്രക്രിയ അനസ്യൂതം തുടര്‍ന്നപ്പോള്‍ കുമരകത്തെ തനിമയുടെ ആവിഷ്‌കാരമായ തുരുത്തുകളാണ് തകര്‍ച്ചയിലേക്ക് എത്തിയത് സ്വദേശ-വിദേശ സഞ്ചാരികളെ കുമരകത്തേയ്‌ക്ക് ആകര്‍ഷിച്ച പല തുരുത്തുകളും അപ്രത്യക്ഷമായി. ഇനിയും ഇത്തരം നിലം നികത്തലുകളും കായല്‍ കയ്യേറ്റങ്ങളും തുടര്‍ന്നാല്‍ ഇപ്പോള്‍ കുമരകത്തിന്റെ കണ്ണാടിച്ചാല്‍, ഇടവട്ടം, മാങ്കുഴി തുടങ്ങി വയലുകള്‍ക്കു നടുവില്‍ പഴമയുടെ പ്രതീകങ്ങളായി നില്‍ക്കുന്ന ദ്വീപുസമൂഹങ്ങളായ തുരുത്തുകളും അപ്രത്യക്ഷമാകുമെന്നുറപ്പാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളും കൃഷിക്കാരുമായ ചിലരാണ് ഒറ്റപ്പെട്ട തുരുത്തുകളില്‍ കുമരകത്തിന്റെ പഴമയെ ഓര്‍മ്മപ്പെടുത്തി വസിക്കുന്നത്. കൃഷിയിടങ്ങളില്‍ വെള്ളം കയറ്റുന്നതോടെ ഈ തുരുത്തുകള്‍ നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെടുന്ന ദ്വീപുകളാവും. അന്യംനിന്നുകൊണ്ടിരിക്കുന്ന പുവരശ്, ഒതളം, കണ്ടല്‍ തുടങ്ങിയവയും മാവും പ്ലാവും തണലേകി നില്‍ക്കുന്ന ഈ തുരുത്തുകള്‍ വിദേശീയരായ ടൂറിസ്റ്റുകളെ അത്ഭുതപ്പെടുത്തുന്നു. ഈ തുരുത്തുകളിലെ പച്ചപ്പില്‍ താമസിക്കാനാണ് ഇവിടെയെത്തുന്നവരില്‍ ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നത്.

കുമരകവുമായി ബന്ധപ്പെട്ട വിനോദസഞ്ചാരം വേമ്പനാട്ടുകായലിലെ ഹൗസ് ബോട്ടുകളിലും നക്ഷത്ര ഹോട്ടലുകളിലും മാത്രമായി ഒതുക്കാതെ പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിക്കാതെ നെല്‍കൃഷിക്കൊപ്പം വയലുകളില്‍ തുരുത്തുകള്‍ നിര്‍മ്മിച്ച് കുടിലുകള്‍ നിര്‍മ്മിച്ച് വിദേശ-സ്വദേശ വിനോദസഞ്ചാരികള്‍ക്ക് താമസസൗകര്യമൊരുക്കിയാല്‍ ടൂറിസത്തിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കാനും പുതിയ മാനങ്ങള്‍ സൃഷ്ടിച്ച് പഴമയെ നിലനിര്‍ത്തി നമ്മുടെ പൂര്‍വ്വികര്‍ കുമരകത്ത് ഒരായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഇങ്ങനെയാണ് താമസിച്ചിരുന്നത് എന്നും ചൂണ്ടിക്കാട്ടാനും സാധിക്കും. സംസ്ഥാന വിനോദസഞ്ചാര വികസന കോര്‍പ്പറേഷനാണ് ഇതിനുവേണ്ടിയുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.