Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എക്‌സൈസ് പരിശോധനയ്‌ക്ക് വിലക്കുമായി ഭരണകക്ഷിയിലെ പ്രമുഖന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2014, 08:27 pm IST
in Alappuzha

മാവേലിക്കര: പോലീസ് സ്പിരിറ്റ് പിടികൂടിയതിന്റെ പേരില്‍ എക്‌സൈസ് വകുപ്പ് നടപടി സ്വീകരിച്ചതിനെതിരെ ഉദ്യോഗസ്ഥരില്‍ പ്രതിഷേധം. ജില്ലയില്‍ വിവിധ റെയ്ഞ്ചുകളിലെ ഷാപ്പുകളില്‍ മൊബൈല്‍ ടെസ്റ്റിങ് ലാബ് പരിശോധന നടത്തി വ്യാജ കള്ള് കണ്ടെത്തിയിരുന്നു. ഈ ഷാപ്പുകള്‍ക്കെതിരെ നടപടി എടുക്കാത്ത ഉന്നത ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ പോലീസ് സ്പിരിറ്റ് പിടിച്ചതിന്റെ പേരില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

വ്യാജ കള്ള് കണ്ടെത്തിയതില്‍ ആലപ്പുഴയിലെ ഒരു ഷാപ്പു മാത്രമാണ് പൂട്ടിയത്. പരിശോധനയില്‍ മാവേലിക്കര, ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി റേയ്ഞ്ചിലെ വിവിധ ഷാപ്പുകളില്‍ വില്‍ക്കുന്നത് വ്യാജ കള്ളാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ മറ്റ് ഷാപ്പുകള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. ഇത് ജില്ലയിലെ തെക്കന്‍ മേഖലയില്‍ എക്‌സൈസ് വകുപ്പിനെ നിയന്ത്രിക്കുന്ന കോണ്‍ഗ്രസ് എ വിഭാഗത്തിലെ ഉന്നതന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നാണ് ആരോപണം.

പോലീസ് സ്പിരിറ്റ് പിടിച്ചതിന്റെ പേരില്‍ നടപടിയെടുത്ത എക്‌സൈസ് വകുപ്പ് കായംകുളം റെയ്ഞ്ചിലെ ഒരു ഷാപ്പില്‍ നിന്ന് സ്പിരിറ്റ് പിടിച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും അടച്ചുപൂട്ടാന്‍ തയ്യാറായിട്ടില്ല. സ്പിരിറ്റ് പിടിച്ച ഉദ്യോഗസ്ഥന്റെ സര്‍വ്വീസ് ബുക്ക് ദുരൂഹ സാഹചര്യത്തില്‍ ഓഫീസില്‍ നിന്നും കാണാതാവുകയും ചെയ്തു. ജില്ലയിലെ എക്‌സൈസ് വകുപ്പിനെ നിയന്ത്രിക്കുന്നവര്‍ ഒരുക്കുന്ന തിരക്കഥയ്‌ക്ക് അനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഷാപ്പുകളില്‍ പരിശോധന നടത്താന്‍ എത്തുന്നത് പലപ്പോഴും ധാരണയുടെ അടിസ്ഥാനത്തിലാണ്. വില്‍ക്കാന്‍ വച്ചിരുന്ന കള്ളില്‍ നിന്നും സാമ്പിള്‍ എടുക്കാറില്ല. പകരം പ്രത്യേകം സൂക്ഷിച്ചിരിക്കുന്ന നല്ല കള്ളായിരിക്കും സാമ്പിള്‍ എടുക്കുക. കര്‍ശന പരിശോധന നടത്തിയാല്‍ വിലക്കുമായി ഉന്നത രാഷ്‌ട്രീയ-ഉദ്യോഗസ്ഥര്‍ രംഗത്തുവരും.

കഴിഞ്ഞ ദിവസം പോലീസ് സ്പിരിറ്റ് പിടിച്ചതിന്റെ പേരില്‍ മാവേലിക്കര എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതിനെതിരെയും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സ്പിരിറ്റ് വിതരണം ചെയ്തിരുന്നത് കായംകുളം റെയ്ഞ്ചിലെ ഷാപ്പുകളിലായിരുന്നുവെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പിടികൂടിയത് മാവേലിക്കരയുടെ അതിര്‍ത്തിയിലാണെന്ന പേരിലാണ് നടപടി സ്വീകരിച്ചത്. ഇത് ഒഴിവു വന്ന പോസ്റ്റുകളില്‍ വീണ്ടും ലക്ഷങ്ങളുടെ ലേലം വിളിക്കുള്ള നീക്കമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

Article

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

Article

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
Kerala

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പുതിയ വാര്‍ത്തകള്‍

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.