മണ്ണഞ്ചേരി: കാവുങ്കല്‍ പ്രദേശത്ത് ആള്‍ത്താമസമില്ലാത്ത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മണല്‍ കടത്തും സാമൂഹ്യവിരുദ്ധ ശല്യവും വ്യാപകമായി. പുരയിടങ്ങളില്‍ നിന്ന് പകല്‍സമയം പോലും മണല്‍ കടത്തുന്നു. പ്രവര്‍ത്തനരഹിതമായി കിടക്കുന്ന കമ്പനി കെട്ടിടമാണ് മദ്യപസംഘത്തിന്റെയും സാമൂഹ്യവിരുദ്ധരുടെയും താവളം. പോലീസിന്റെ അടിയന്തര ശ്രദ്ധ പ്രദേശത്തുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















