കോട്ടയം: പള്ളിക്കത്തോട്ടിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് കാന്റീനില്‍ നിരന്തരമായി ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ചത്ത ജീവികളെ കാണപ്പെടുന്നതില്‍ പ്രതിഷേധിച്ച് എബിവിപി പ്രവര്‍ത്തകര്‍ കോളേജ് കവാടം ഉപരോധിച്ചു. തുടര്‍ന്ന് കോളേജ് കാന്റീന്‍ അടച്ചു പൂട്ടി. കോളേജിന് തിങ്കളാഴ്‌ച്ച വരെ അവധി നല്കിയിരിക്കുകയാണ്.
















