കോട്ടയം: ലോക മാനസികാരോഗ്യദിനാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. മാനസികാരോഗ്യവിഭാഗത്തിന്റെയും ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ 11ന് ഏകദിന സെമിനാറും പരിശീലന പരിപാടിയും നടക്കും. സ്കീസോഫ്രീനിയ ബാധിതരുടെ ശുശ്രൂഷകള്‍ക്കും കുടുംബങ്ങള്‍ക്കുമായി നടക്കുന്ന പരിപാടികള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ബഞ്ചമിന് കോശി ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ഡോ. എ. റംലാബീവി അധ്യഷതവഹിക്കും.
പാലാ: പാലായില്‍ മരിയാസദനത്തില്‍ മാനസികാരോഗ്യദിനാചരണം ഇന്ന് രാവിലെ 11ന് നടക്കും. 120ഓളം മനോരാഗ പുനരധിവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി സെമിനാര്‍ നടക്കും. മുനിസിപ്പല്‍ ചെയര്മാന് കുര്യാക്കോസ് പടവന് അദ്ധ്യക്ഷത വഹിക്കും. അഡ്വ. ടോംജോസ് പടിഞ്ഞാറേക്കര, ഡോ. എ.ടി. ദേവസ്യ, ഡോ. സോനു ജെറോം, ഡോ. റോയി എബ്രാഹം, ഡോ. ജി. ഹാരിഷ്കുമാര്, ഡോ. എന്‍.ഡി. മോഹന്‍, ഫാ. ജോര്‍ജ് ജോഷ്വാ, ഫാ. റോയി വടക്കേല്‍, ഫാ. മാത്യു മതിലകം, ഡോ. പി.ഡി. ജോര്‍ജ്, സന്തോഷ് ജോസഫ്, സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: