Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മഹാത്മ കോളനി നിവാസികള്‍ക്ക് പട്ടയവും ബിപിഎല്‍ കാര്‍ഡും നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2014, 10:22 pm IST
inKottayam

കോട്ടയം: മഹാത്മാ കോളനിയിലെ എല്ലാ കുടുംബങ്ങള്‍ക്കും പട്ടയവും ബിപിഎല്‍ കാര്‍ഡും അടിയന്തിരമായി അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അയര്‍ക്കുന്നം പഞ്ചായത്തിലെ അമയന്നൂര്‍ മഹാത്മാ കോളനി സന്ദര്‍ശന വേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പഞ്ചായത്തുവക രണ്ടേക്കര്‍ ഭൂമിയിലാണ് 37 കുടുംബങ്ങളുള്ള കോളനി സ്ഥിതി ചെയ്യുന്നത്. ഇത് പുറമ്പോക്കായി റവന്യൂ വകുപ്പിന് കൈമാറി അടിയന്തിരമായി നിവാസികള്‍ക്ക് പട്ടയം നല്‍കും. മിച്ചമുള്ള ഭൂമിയും ഗുണഭോക്താക്കളെ കണ്ടെത്തി വിതരണം ചെയ്യും. വര്‍ഷത്തില്‍ മൂന്നു തവണയെങ്കിലും വെള്ളപ്പൊക്കമുണ്ടാകുന്നതാണ് കോളനിക്കാര്‍ അനുഭവിക്കുന്ന പ്രധാന ദുരിതം. കോളനിക്കു സമീപമുള്ള തോട് അനധികൃത കയ്യേറ്റം കൊണ്ടും വീതി കുറഞ്ഞതും കോളനിക്കു പുറകിലുള്ള മതില്‍ക്കെട്ടിന് വെള്ളം തടഞ്ഞു നിര്‍ത്താനുള്ള ബലമില്ലാത്തതുമാണ് കോളനിയും പരിസരവും വെള്ളക്കെട്ടാകുന്നതെന്ന് നിവാസികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. തോടിന് വീതികൂട്ടാനും കോളനിയുടെ മതില്‍ ബലപ്പെടുത്താനും അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ജില്ലാ കളക്ടര്‍ അജിത് കുമാറിന് നിര്‍ദ്ദേശം നല്‍കി. വീടും സ്ഥലവും ബലപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ വാര്‍ഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റും ഇറിഗേഷന്‍, റവന്യൂ, കൃഷി, ഹൗസിങ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന കമ്മറ്റി പഠിച്ച് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം.

കോളനിയിലെ കുടിവെള്ളപ്രശ്‌നത്തിനും പരിഹാരമുണ്ടാകും. 900 മീറ്റര്‍ നീളത്തില്‍ രണ്ടിഞ്ചു കനമുള്ള പൈപ്പ്‌ലൈന്‍ സ്ഥാപിച്ച് അഞ്ച് പൊതു ടാപ്പുകള്‍ വഴി കോളനിയില്‍ കുടിവെള്ളമെത്തിക്കും. കോളനിയിലെ സാംസ്‌കാരിക കേന്ദ്രത്തിനും അംഗന്‍വാടിക്കും വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കും ഇതിനായി അപേക്ഷ നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി. വയറിങ്ങിനുള്ള തുക എംഎല്‍എ ഫണ്ടില്‍ നിന്ന് ലഭ്യമാക്കും.

18 എസ്.റ്റി കുടുംബങ്ങളുള്ള കോളനിയില്‍ രണ്ടു കുടുംബങ്ങള്‍ക്കു മാത്രമേ എസ്. റ്റി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളു. സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്ത 16 കുടുംബങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുള്ള രണ്ടു കുടുംബങ്ങളുമായുള്ള രക്തബന്ധം രേഖാമൂലം സ്ഥാപിച്ചു കിട്ടുന്നതിന് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ റിപ്പോര്‍ട്ട് പൂര്‍വികരെപ്പറ്റി അന്യേഷിച്ച് ജാതിസംബന്ധമായ കാര്യങ്ങള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണം നടത്തുന്ന കിര്‍ത്താഡ്‌സിനെ (ഗകഞഠഒഅഉട) മുഖ്യമന്ത്രി നേരിട്ട് ധരിപ്പിക്കും. റിപ്പോര്‍ട്ടും തുടര്‍നടപടികളും പരിശോധിച്ച് അന്തിമതീരുമാനം എടുക്കുന്നതിന് ഒക്‌ടോ 20ന് വൈകിട്ട് അഞ്ചിന് കളക്‌ട്രേറ്റില്‍ യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജില്ലാ കളക്ടര്‍ അജിത് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യു, പള്ളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ലി രവീന്ദ്രന്‍, അയര്‍ക്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മാമ്മന്‍, ജില്ലാ പഞ്ചായത്തംഗം എന്‍.ജെ. പ്രസാദ്, വാര്‍ഡ് മെമ്പര്‍ മോനി മോള്‍ ജയമോന്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

India

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

Varadyam

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

Kerala

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.