ഇടുക്കി: പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പ്രതി പിടിയിലായി. തൂത്തുക്കുടി വരദരാജപുരം സ്വദേശി പേച്ചിമുത്തുവിനെയാണ് ഇന്നലെ രാവിലെ ഒന്‍പതുമണിയോടെ പ്രകാശ്ഗ്രാമില്‍ വച്ച് നാട്ടുകാരുടെ സഹായത്തോടെ നെടുങ്കണ്ടം പോലീസ് പിടികൂടിയത്.
നെടുങ്കണ്ടത്തെ ഹോം അപ്ലയന്‍സസില്‍ നിന്നും രണ്ടര ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാള്‍. വ്യാഴാഴ്ച പുലര്‍ച്ചെ പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ടോയ്ലറ്റില് കയറിയ പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പോലീസ് പിന്നാലെ പാഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല.
പ്രതിയെ ഇന്നലെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഈ കേസില്‍ സത്യമൂര്‍ത്തി, തോമ്പയാന് എന്നിവര്‍ പോലീസ് കസ്റ്റഡിയിലാണ്. ഇരുപത് മണിക്കൂറോളം വനത്തില്‍ കഴിഞ്ഞെന്നാണ് പേച്ചിമുത്തു പോലീസില്‍ മൊഴി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: