ഇഞ്ചിയോണ്‍: വെങ്കല മെഡല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച ബോക്‌സിങ് താരം സരിതാദേവി മാപ്പുപറഞ്ഞു. അന്താരാഷ്‌ട്ര ബോക്‌സിങ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.
ഏഷ്യന്‍ ഗെയിംസ് വേദിയിലെ സ്‌പോര്‍ട്‌സ്മാന്‍സ്പിരിറ്റിന് യോജിക്കാത്ത നടപടിയെ തുടര്‍ന്ന് അസോസിയേഷന്റെ വിലക്ക് ഭീഷണിയെ തുടര്‍ന്നാണ് സരിത മാപ്പു പറഞ്ഞത്.
സരിതയുടെ മാപ്പപേക്ഷ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍സംഘത്തിന്റെ മേധാവി അഡില്‍ സുമരിവാല അന്താരാഷ്‌ട്ര ബോക്‌സിങ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ചിങ് ക്വോ വൂവിന് കൈമാറി. ഗെയിംസ് സമ്മാനദാനച്ചടങ്ങിലെ പൊട്ടിത്തെറിക്കും രോഷപ്രകടനത്തിനും ഞാന്‍ നിരുപാധികം മാപ്പു പറയുന്നു. ആ സംഭവത്തില്‍ എനിക്ക് കുറ്റബോധമുണ്ട്. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തില്ലെന്നും അവര്‍ വ്യക്തമാക്കി.
















