ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ബോക്സിംഗ് താരം സരിതാ ദേവി തനിക്ക് ലഭിച്ച മെഡല്‍ ദക്ഷിണ കൊറിയന്‍ താരത്തിന് നല്കി പ്രതിഷേധിച്ചു.
സരിതയെ തോല്പിച്ച കൊറിയന്‍ താരം ചൈനീസ് താരത്തോട് ഫൈനലില്‍ തോറ്റ് വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു. എന്നാല്‍ സമ്മാനദാനം നടന്നപ്പോള്‍ പൊട്ടിക്കരഞ്ഞ സരിത മെഡല്‍ കഴുത്തില്‍ അണിയാന്‍ വിസമ്മതിക്കുകയായിരുന്നു. പിന്നാലെ, തന്നെ തോല്പിച്ച കൊറിയന്‍ താരം ജിന്പാര്ക്കിന് മെഡല്‍ കൈമാറി.
വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തിലാണ് സരിതാ ദേവി സെമിയില്‍ പരാജയപ്പെട്ടതായി റഫറിമാര്‍ പ്രഖ്യാപിച്ചത്. ഇതിനെതിരെ ഇന്ത്യ പരാതി നല്‍കിയെങ്കിലും ഗെയിംസ് അധികൃതര്‍ അത് തള്ളുകയായിരുന്നു.
















