ഇഞ്ചിയോണ്‍: ഇന്ത്യയുടെ മലയാളി താരം ടിന്റു ലൂക്ക ഏഷ്യന്‍ ഗെയിംസിന്റെ 800 മീറ്ററിന്റെ ഫൈനലിലേയ്‌ക്ക് യോഗ്യത നേടി.
മറ്റൊരു ഇന്ത്യന്‍ താരം കൂടിയായ സുഷമ ദേവിയും ഈ വിഭാഗത്തില്‍ ഫൈനലിലേയ്‌ക്ക് യോഗ്യത നേടിയിട്ടുണ്ട്.
ഹീറ്റ്‌സ് ഒന്നില്‍ 2: 04: 28 സമയം കൊണ്ട് ഓടിയെത്തിയാണ് ടിന്റു യോഗ്യത നേടിയത്.
ഹീറ്റ്‌സ് രണ്ടില്‍ മൂന്നാമതായി ഫിനിഷ് ചെയ്താണ് സുഷമ യോഗ്യത സ്വന്തമാക്കിയത്.
















