മൊഹാലി: ചാമ്പ്യന്‍സ് ലീഗ് ട്വന്റി20യില്‍ കിങ്്സ് ഇലവന് പഞ്ചാബിന്റെ വിജയരഥത്തിന് തടയില്ല. ഇക്കുറി അവര്‍ ദക്ഷിണാഫ്രിക്കന്‍ സംഘം കേപ് കോബ്രാസിനെ ഏഴു വിക്കറ്റിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കോബ്രാസ് 18.3 ഓവറില്‍ 135ല്‍ ഒതുങ്ങി.
ഓപ്പണര്മാരായോ റിച്ചാര്‍ഡ് ലെവിയും (42) ഹാഷിം ആംലയും (40) നല്കി മികച്ച തുടക്കം തുലച്ച കോബ്രാസ് ചെറു സ്കോറില്‍ ഒതുങ്ങുകയായിരുന്നു. മൂന്നു വിക്കറ്റുകള്‍ വീതം പിഴുത അനുരീത് സിങ്ങും അക്ഷര്‍ പട്ടേലുമാണ് കോബ്രാസിനെ തകര്‍ത്തത്.
ചേസ് ചെയ്ത കിങ്സ് ഇലവന് 18.1 ഓവറില്‍ മൂന്നു വിക്കറ്റ് ബലികഴിച്ച് 139 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. വൃദ്ധിമാന്‍ സാഹ 42 റണ്‍സോടെ പുറത്താകാതെ നിന്നു. വീരേന്ദര്‍ സെവാഗും മനന്‍ വോഹ്റയും 23 റണ്‍സ് വീതം നേടി. ഇതോടെ കളിച്ച നാലു മത്സരങ്ങളിലും ജയിച്ച പഞ്ചാബിപ്പട ഗ്രൂപ്പ് ബിയിലെ ഒന്നാമന്മാരായി.
















