കൊച്ചി: ഇന്ത്യയില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ 3-ഓണ്‍-3 കോളേജ് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് കൊച്ചിയിലെത്തി. ജബോങ് ഡോട്ട് കോമിന്റെയും സോണി സിക്‌സിന്റെയും പങ്കാളിത്തത്തോടെ എന്‍ബിഎ ജാമാണ് കോളജ് ബാസ്‌കറ്റ് ബോള്‍ കൊച്ചിയിലെത്തിച്ചത്.
നാഷണല്‍ ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളുടെ രണ്ടാം പതിപ്പാണിത്. 16 നഗരങ്ങളില്‍ പര്യടനം നടത്തുന്ന എന്‍ബിഎ ജാം ചെന്നൈയില്‍ നിന്നാണ് ആരംഭിച്ചത്. രണ്ടാമത്തെ നഗരമാണ് കൊച്ചി. എന്‍ബിഎ 3 എക്‌സ് പരിപാടികളുടെ ഭാഗമായ 3-ഓണ്‍-3 നാഷണല്‍ ടൂര്‍ണമെന്റ് ഇക്കൊല്ലം 14 രാജ്യങ്ങളിലെ 52 നഗരങ്ങളിലാണ് അരങ്ങേറുക. 16-24 പ്രായ പരിധിയില്‍ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും പങ്കെടുക്കാം.
ഇന്ത്യയിലെ 4 നഗരങ്ങള്‍ ഉള്‍പ്പെടുന്ന 4 സോണുകളായി തിരിച്ചാണ് മത്സരം. ഓരോ നഗരത്തിലെയും വിജയികള്‍ അവരവരുടെ സോണിലെ വിജയികളുമായി മത്സരിക്കാം. ഇതില്‍ നിന്നുള്ള വിജയികള്‍ക്ക് ഡിസംബര്‍ 4,5,6 തീയതികളില്‍ പൂനെയില്‍ നടക്കുന്ന നാഷണല്‍ ഫിനാലെയില്‍ പങ്കെടുക്കാം. തേവര സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ നടന്ന 3-ഓണ്‍-3 ടൂര്‍ണമെന്റില്‍ 60 കോളേജുകളില്‍ നിന്നായി 200 ടീമുകള്‍ മാറ്റുരച്ചു.
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബാസ്‌കറ്റ്‌ബോള്‍ പ്രചരിപ്പിക്കുകയാണ് പരിപാടിയുടെ ഉദ്ദേശ്യം. അഖിലേന്ത്യാ തലത്തില്‍ 600-ലേറെ കോളേജുകള്‍ പരിപാടിയില്‍ പങ്കെടുക്കും. ഇക്കൊല്ലത്തെ എന്‍ബിഎ ജാം ഏറ്റവും വലുതാണെന്ന് എന്‍ബിഎ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ യാന്നിക് കൊളാക്കോ പറഞ്ഞു. എന്‍ബിഎ ഫാന്‍സ് അടിത്തറ വിപുലമാക്കാന്‍ ഇത് സഹായകമാകും.
കായിക പ്രേമികളായ യുവാക്കളില്‍ നിന്നും പരിപാടിക്ക് വലിയ പ്രതികരണമാണ് ലഭിച്ചതെന്ന് ജബോങ് ഡോട് കോം മാനേജിംഗ് ഡയറക്ടര്‍ പ്രവീണ്‍ പറഞ്ഞു. ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമാണ് ഇതെന്ന് സോണിസിക്‌സ് ബിസിനസ് തലവന്‍ പ്രസന്ന കൃഷ്ണന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 4 നഗരങ്ങളിലായിരുന്നു ടൂര്‍ണമെന്റെങ്കില്‍ ഇത്തവണ അത് 16 നഗരങ്ങളിലായി ഉയര്‍ന്നു.
















