Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹിഷാസുരവധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2014, 09:13 pm IST
in Samskriti

എല്ലാ ദേവചൈതന്യങ്ങളുമുള്‍ക്കൊണ്ട് എല്ലാ കൈകളിലും നാനാവിധത്തിലുള്ളവരാല്‍ നല്‍കപ്പെട്ട ആയുധങ്ങളുമായി സിംഹത്തിന്റെ പുറത്തിരിക്കുന്ന ദേവിയെ ദേവന്മാര്‍- ”ജയ! ജയ!” എന്ന് സ്തുതിച്ചുകൊണ്ടിരുന്നു. അവര്‍ പറഞ്ഞു- ”ഹേ, പരമേശ്വരീ! മഹിഷാസുരനില്‍നിന്ന് ഞങ്ങളെ രക്ഷിക്കണേ!”എന്ന് അതുകേട്ട് ദേവി പറഞ്ഞു. ”ഹേ, ദേവന്മാരേ! അതികഠിനവരം ലഭിച്ച അഹങ്കാരത്താല്‍ മഹിഷന്റെ ബുദ്ധി മന്ദിച്ചിരിക്കുന്നു. അതിനാല്‍ അവന് ചിന്താശേഷിയില്ല. കാലമാണ് സുഖത്തെയും ദുഃഖത്തെയും ഉണ്ടാക്കുന്നത്. ആ കാലം ഈശ്വരനു കീഴിലുമാണ്. ഈശ്വരന്റെ ബലം ഘോരവുമാണ്. സൃഷ്ടി-സ്ഥിതി-സംഹാരങ്ങള്‍ നിര്‍വഹിക്കുന്ന ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാര്‍ പോലും മഹിഷാസുരനെ എങ്ങനെ വധിക്കാം എന്ന് ചിന്തിച്ച് ദുഃഖിക്കുന്നു. അവര്‍ കൊടുത്ത വരത്താലാണ് മഹിഷാസുരന്‍ ഇത്രയും അഹങ്കരിക്കുന്നത് എന്നുപറഞ്ഞ് ദേവി മന്ദഹസിച്ചുകൊണ്ട് അതിഭീകരമായി അട്ടഹസിച്ചു. അതുകേട്ട് കടലും മലയും ഭൂമിയും വിറച്ചു.

ആ ശബ്ദം കേട്ട മഹിഷാസുരന്‍ തന്റെ ഭൃത്യനെ ദേവിയുടെ അടുത്തേക്ക് അയച്ചു. ദേവി സവിധത്തിലെത്തിയ മന്ത്രി വണങ്ങിക്കൊണ്ട് പറഞ്ഞു-താന്‍ മഹിഷന്റെ മന്ത്രിയാണെന്നും ദേവിയെ മഹിഷന്റെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാനാണ് വന്നതെന്നും വളരെ വിനയത്തോടെ പറഞ്ഞു. മാത്രമല്ല ബ്രഹ്മാവ് പോലും വരം കൊടുത്തു ബഹുമാനിച്ച ആളാണ് മഹിഷനെന്നും എല്ലാ ലോകരും മഹിഷനധീനമാണെന്നും പറഞ്ഞു.

അതുകേട്ട് ദേവി ചിരിച്ചുകൊണ്ടു പറഞ്ഞു- ”ദേവന്മാര്‍ എന്നെ അംബ (അമ്മ)യെന്ന് വിളിക്കുന്നതിനാല്‍ ഞാന്‍, അവരുടെ അമ്മയാണ്. എന്റെ പേര് ‘മഹാലക്ഷ്മി’ എന്നുമാണ്. നീ പറയുന്ന, വരദാനത്താല്‍ അഹങ്കരിക്കുന്ന, മഹിഷാസുരനെ വധിക്കാനാണ് ഞാന്‍ വന്നത്. സാധുക്കളെ ഉപദ്രവിക്കുന്നവരെ ഇല്ലാതാക്കി ധര്‍മത്തെ രക്ഷിക്കുകയാണ് എന്റെ കര്‍ത്തവ്യം. എന്നോടു നിന്റെ കൂടെ വരാന്‍ നീ വിനയമായി അപേക്ഷിച്ചതിനാല്‍ നിന്നോട് സന്തോഷമുണ്ട്. അതുകൊണ്ട്, നീ മഹിഷാസുരനോട് പറയൂ, ജീവിക്കാന്‍ ആശയുണ്ടെങ്കില്‍ പാതാളത്തിലൊളിക്കാന്‍. അതല്ലെങ്കില്‍ എന്നോടു യുദ്ധത്തിനു വരാന്‍ പറയൂ!”എന്ന്.

ദേവിയുടെ പ്രതികരണം മന്ത്രിയില്‍നിന്നും മനസ്സിലാക്കിയ മഹിഷാസുരന്‍ ഉടന്‍ യുദ്ധത്തിനു വന്നു.

മഹിഷാസുരനേയും അവന്റെ സൈന്യത്തേയും കണ്ട ദേവി- താന്‍ ഒരാള്‍ ഇത്രയും പേരോട് യുദ്ധം ചെയ്യുന്നത് കാണാന്‍ രസമില്ലെന്ന് കരുതി, ദേവി തന്റെ നിശ്വാസ വായുവില്‍നിന്നും അനേകായിരം ഭൂതഗണങ്ങളെ ഉണ്ടാക്കി. അവരും അസുരപ്പടയോടു യുദ്ധം തുടങ്ങി. ആ അസുരസൈന്യം മുഴുവന്‍ മുടിഞ്ഞപ്പോള്‍ മഹിഷാസുരനും ദേവിയും തമ്മില്‍ യുദ്ധം ചെയ്തു. മഹിഷാസുരനെ ദേവി തന്റെ ഖഡ്ഗംകൊണ്ട് വധിച്ചു. ദേവന്മാര്‍ സന്തോഷത്തോടെ ”ജയ! ജയ” എന്ന് ആരവം ചെയ്ത് ‘പുഷ്പവൃഷ്ടി’ നടത്തി.

മഹിഷാസുരന്‍ അഹങ്കാരമാണ്. മദം (അഹങ്കാരം) ആര്‍ക്കുണ്ടായാലും അത് നാശത്തിലെ കലാശിക്കൂ. സാക്ഷാല്‍ ദേവി തന്നെ തന്റെ മുന്നില്‍ വന്നിട്ടും മഹിഷന്‍ ജ്ഞാനമല്ല ആഗ്രഹിച്ചത്. അതിലെ വിഷയത്തെ സ്ത്രീരൂപത്തെയാണ് കാമിച്ചത്. അന്യരെ ഉപദ്രവിച്ച് വിഷയങ്ങളില്‍ മതിവരാത്തവരുടെ കഥയാണ് മഹിഷാസുരന്റെ കഥയിലൂടെ പറയുന്നത്. കഠിന തപസ്സു ചെയ്ത് ബ്രഹ്മാവിനെയും ഒപ്പം ദേവിയേയും ഭജിച്ചു പ്രത്യക്ഷപ്പെടുത്തി. എന്നിട്ടും മരണത്തെപ്പോലും തനിക്ക് കീഴ്‌പ്പെടുത്താനാകും എന്ന അഹങ്കാരത്താല്‍ അവന്‍- ‘സ്ത്രീ തീര്‍ത്തും അബല’യെന്നു കരുതിയാണ് ‘സ്ത്രീയാല്‍ മാത്രമേ തനിക്ക് മരണമുണ്ടാകൂ’ എന്ന വരം വാങ്ങിയത്. അതുകൊണ്ടുതന്നെ അവന്‍ അഹങ്കാരിയുമായി; മൂന്നു ലോകങ്ങളേയും തന്റെ കരബലത്താല്‍ തനിക്കധീനമാക്കി.

തപസ്സും ദാനവും ധനവും ഒന്നുമല്ല വിനയവും വിവേകവുമാണ് വേണ്ടതെന്ന് ഈ മഹിഷാസുര വധം നമ്മെ മനസ്സിലാക്കിത്തരുന്നു. അഹങ്കാരമില്ലാതെ വിനയത്തോടെ ജീവിക്കണം. ”വിദ്യാ വിനയ സമ്പന്ന:” എന്നാണ്. വിനയമാണ് സമ്പത്തെന്നും വിദ്യയെന്നത് വിനയമാണെന്നുമാണ് ഇതിനര്‍ത്ഥം. അത് മനസ്സിലാക്കാന്‍ ജ്ഞാനം വേണം; വിദ്യ വേണം.

ആ ജ്ഞാനം നേടാന്‍ വേണ്ടിയാകട്ടെ ‘നമുക്കീ’ നവരാത്രീ വ്രതം. അങ്ങനെ ‘മഹിഷാസുരമര്‍ദ്ദിനി’യായ ആ ദേവിയെ നമുക്ക് ഭജിക്കാം!

(ലേഖികയെ സമ്പര്‍ക്കം ചെയ്യാം: 9446239120)

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

India

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

പുതിയ വാര്‍ത്തകള്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.