പനച്ചിക്കാട്: പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ ഇന്ന് പഞ്ചാരി പെയ്യും. വൈകിട്ട് 7ന് നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ദേശീയ സംഗീത നൃത്തോത്സവത്തില്‍ ചേന്ദമംഗലം ഉണ്ണികൃഷ്ണന്‍ മാരാരും സംഘവുമാണ് പഞ്ചാരിമേളത്തില്‍ സരസ്വതീദേവിക്ക് കാണിക്കയര്‍പ്പിക്കുന്നത്.
ഇന്നലെ സാരസ്വതം സ്‌കോളര്‍ഷിപ്പ് വിതരണവും സംഗീതസരസ്വതി പുരസ്‌കാര സമര്‍പ്പണവും നടന്നു. രാവിലെ നടന്ന പരിപാടിയില്‍ പള്ളം മാധവന്റെ അനുസ്മരണാര്‍ത്ഥം സംഗീതസരസ്വതി പുരസ്‌കാരം കലാനിലയം ഉണ്ണികൃഷ്ണന് നല്‍കി ആദരിച്ചു. ക്ഷേത്രത്തില്‍ ഭക്തജനത്തിരക്കേറി. രാവിലെ നിര്‍മ ാല്യം മുതല്‍തന്നെ കലോപാസകരുടെയും ഭക്തജനങ്ങളുടെയും തിരക്ക് ആരംഭിക്കുകയായി. പൂജവയ്‌പിനുള്ള ഒരുക്കങ്ങളും ക്ഷേത്രത്തില്‍ ആരംഭിച്ചുകഴിഞ്ഞു,
















