കോട്ടയം: മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപ അനുവദിക്കുകയും കഴിഞ്ഞ രണ്ടര വര്‍ഷമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുകയും ചെയ്തിരുന്ന അരുവിക്കുഴി ടൂറിസംപദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പള്ളിക്കത്തോട് പഞ്ചായത്ത് കമ്മറ്റി നടത്തിവരുന്ന സമരപരിപാടികളുടെ ഭാഗമായി അരുവിക്കുഴിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പട്ടംപറത്തി പ്രതിഷേധിച്ചു. കുട്ടികളുടെ മത്സരങ്ങളും ടൂറിസംമേഖലയുടെ പുനഃരാവിഷ്‌കരണവും ഇതോടൊപ്പം നടത്തി.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന്‍ പട്ടംപറത്തി. ശിവപ്രസാദ് വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. എം.എ. അജയകുമാര്‍, രോഹിത് ചല്ലോലി, ഹരീഷ് കല്ലാല്‍, പി.ജി. അഖില്‍, സന്തീപ് മുല്ലൂര്‍, ആദര്‍ശ്, ആര്‍. അനന്തു, എസ് അജിത്ത്, അജയ്‌ഘോഷ്, പി.എസ്. അഭിലാഷ് തുടങ്ങിയവര്‍ സംസാരിച്ചു.
















