Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

പ്രകൃതിയുടെ സംരക്ഷണമാണ് പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിന്റെ സന്ദേശം: കുമ്മനം രാജശേഖരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2014, 10:42 pm IST
inKottayam

കോട്ടയം: പ്രകൃതിയുടെ സംരക്ഷണമാണ് പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിന്റെ സന്ദേശമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പനച്ചിക്കാട് ക്ഷേത്രസന്നിധിയില്‍ ആരംഭിച്ച ദേശീയ സംഗീത നൃത്തോത്സവ ഉദ്ഘാടനചടങ്ങില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണത്തിന് ദക്ഷിണമൂകാംബി ക്ഷേത്രം തന്നെയാണ് മാതൃക. പ്രകൃതിയുടെ മാതാവാണ് ദേവി. ബ്രഹ്മാണ്ഡം മുഴുവന്‍ തിങ്ങി നിറഞ്ഞുനില്‍ക്കുന്ന ചൈതന്യം. ഈ ചൈതന്യത്തിനു മുന്നില്‍ ഹൃദയത്തെ പുഷ്പമായി സമര്‍പ്പിച്ച് ആത്മനിര്‍വൃതി അടയുകയാണ് നവരാത്രിയുടെ സന്ദേശം. മൂല്യബോധമുള്ളവര്‍ക്കേ ഭൂമിയെ മാതാവായി, ദേവിയായി, കാണാനാകൂ. സര്‍വ്വചരാചരങ്ങളിലും കുടികൊള്ളുന്നത് ദേവിയാണ്. ഭൂമിയെ അമ്മയെപ്പോലെ കരുതുന്നവര്‍ക്കാണ് ജീവിത വിജയം ലഭ്യമാകുന്നത്.

അനുഷ്ഠാനങ്ങളും ആചാരങ്ങളും ചെന്നെത്തി നില്‍ക്കുന്നത് ആദ്ധ്യാത്മികതയുടെ ഔന്നത്യത്തിലാണ്. സത്യാന്വേഷണത്തിന്റെയും അനുഷ്ഠാനത്തിന്റെയും പരമകാഷ്ഠയിലാണ് തത്ത്വമസി – അത് നീതന്നെ എന്ന പരമമായ സത്യം ഭക്തര്‍ക്കനുഭവവേദ്യമാകുന്നത്. പരമമായ സത്യത്തെ സാക്ഷാത്കരിക്കാനാണ് സാധകന്‍ ശ്രമിക്കേണ്ടത്. എന്തെങ്കിലും തിരികെ ലഭിക്കുമെന്നു കരുതി അനുഷ്ഠിക്കുന്നത് സ്വാര്‍ത്ഥഭക്തിയാണ്. അത് വിനാശകരമാണ്. എന്തെങ്കിലും നേടിയെടുക്കാന്‍ വേണ്ടി ഭക്തി കാണിച്ചാല്‍ അത് അഭിനയമാണ്. ഭൗതിക നേട്ടങ്ങള്‍ സുഖം തരുമെന്ന് കരുതരുത്. ഇന്നത്തെ പ്രശ്‌നങ്ങളുടെ പ്രധാന കാരണം ഇതാണ്. ഭൗതികനേട്ടങ്ങള്‍ക്കു പിന്നാലെയാണ് ഏവരും പായുന്നത്. ഭൗതിക നേട്ടം കൈവരിക്കുന്നതല്ല ജീവിത വിജയത്തിന്റെ മാനദണ്ഡം. ധാര്‍മ്മിക മൂല്യങ്ങളെ മുറുകെപ്പിടിച്ച് ജീവിക്കുമ്പോഴാണ് മനുഷ്യന്‍ വിജയിക്കുന്നത്. വികസിക്കേണ്ടത് മനുഷ്യന്റെ മനസ്സാണ്. അതിന്റെ സൗന്ദര്യവും സൗരഭ്യവുമാണ് നാട്ടില്‍ പരക്കേണ്ടത്. മനുഷ്യനെ നന്നാക്കാന്‍ നിയമനിര്‍മ്മാണം കൊണ്ട് സാധിക്കില്ല. വ്രതാനുഷ്ഠാനങ്ങളും ആചാരപ്രമാണങ്ങളുമാണ് മനുഷ്യമനസിനെ നന്നാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സംഗീത നൃത്തോത്സവം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അക്ഷരദേവത കുടിയിരിക്കുന്ന ദക്ഷിണ മൂകാംബി ക്ഷേത്രം ഈശ്വരഭക്തിയുടെ നിറകുടമാണെന്നും അക്ഷരത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ഐശ്വര്യമുണ്ടാകുമെന്നും ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. നന്മയുടെ നിറഞ്ഞ അന്തരീക്ഷമാണ് ക്ഷേത്രസങ്കേതം. ഈശ്വരചിന്ത മനുഷ്യമനസുകളെ ശുദ്ധീകരിക്കുമെന്നും സമൂഹത്തിലെ നന്മകള്‍ നശിക്കാതിരിക്കുന്നത് ഈശ്വരവിശ്വാസം കൊണ്ടാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ദക്ഷിണമൂകാംബിആസ്ഥാന വിദ്വാന്‍പട്ടം ചടങ്ങില്‍ മൃദംഗവിദ്വാന്‍ ചങ്ങനാശേരി ടി.എസ്. സതീഷ്‌കുമാറിനും കച്ഛപി പുരസ്‌കാരം വയലിന്‍ വിദ്വാന്‍ പുതുപ്പള്ളി ദിവാകരനും ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമ്മാനിച്ചു. മാനേജര്‍ കരുനാട്ടില്ലത്ത് കെ.എന്‍. നാരായണന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. അസി. മാനേജര്‍ കെ.വി. ശ്രീകുമാര്‍ സ്വാഗതം ആശംസിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.