അരീക്കര: ഹൈന്ദവ സമൂഹം ആത്മീയ കാര്യങ്ങളില്‍ ഗുരുദേവ ദര്‍ശനങ്ങള്‍ ഉള്‍കൊണ്ട് സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവണമെന്ന് വിശ്വകര്‍മ്മ സഭ മീനച്ചില്‍ യൂണിയന്‍ പ്രസിഡന്റ് അനില്‍ ആറുകാക്കല്‍. അരീക്കര ശ്രീനാരായണ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാരംഭിച്ച 9-ാമത് ഭാഗവത നവാഹയജ്ഞത്തിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറുന്ന കാലഘട്ടത്തില്‍ വേര്‍തിരിവുകള്‍ ഇല്ലാതെ ഭക്തി ആദരവപൂര്‍വ്വം ആത്മിയത പ്രചരിപ്പിക്കുവാനും, വളര്‍ത്തുവാനുമാണ് മതങ്ങളും, സമുദായങ്ങളും ശ്രദ്ധിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാഖ പ്രസിഡന്റ് എ.എം. ഷാജി അദ്ധ്യക്ഷത വഹിച്ചു. കെ.എസ് ബിജുമോന്‍, ക്ഷേത്രം തന്ത്രി മേലുകാവ് ഘടനാനന്ദനാഥപാദതീര്‍ത്ഥസ്വാമി, യജ്ഞാചര്യന്‍ പാണാവള്ളി എന്‍. സതീശന്‍, ബാബുരാജ് ഓലേടത്ത് എന്നിവര്‍ പ്രസംഗിച്ചു.
















