Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഘോര തപസ്സിന്റെ വഴിയിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2014, 11:40 pm IST
inSamskriti

വേദജ്ഞാനവും ലോകജ്ഞാനവും പരസ്പരം പൂരകങ്ങളാണ്. ഋഷിമാര്‍ പറഞ്ഞു, ”യദ് വേദേ തല്ലോകേ, യല്ലോകേ തദ്‌വേദേ” ലോകത്തുള്ളത് വേദത്തിലുണ്ട്, വേദത്തിലുള്ളത് ലോകത്തുണ്ട്. ഒരേ സൃഷ്ടികര്‍ത്താവിന്റെ കൃതികള്‍ എങ്ങനെയാണ് വിരുദ്ധമാകുക, വേദം ഋതമാണ്. ലോകം സത്യമാണ്. പക്ഷേ ഇവയുടെ വിജ്ഞാനം തപസ്സുകൂടാതെ ലഭിക്കില്ല. തപസ്വികള്‍ക്കാണ് ജ്ഞാനമുദിക്കുക, ബോധോദയമുണ്ടാകുക. തപോമാര്‍ഗ്ഗത്തെ വരിക്കലാണ് വ്രതം. ”വ്രതേന ദീക്ഷാമാപ്‌നോതി, ദീക്ഷയാപ്‌നോതി ദക്ഷിണാം, ദക്ഷിണാ ശ്രദ്ധയാപ്‌നോതി, ശ്രദ്ധയാ സത്യമാപ്യതേ” എന്ന് വേദം പറയുന്നു. വ്രതം ദീര്‍ഘമായ ഈക്ഷണത്തെ ദീര്‍ഘദൃഷ്ടിയെ നല്‍കും, ദീര്‍ഘദൃഷ്ടി ദക്ഷതകൈവരുത്തുന്നു, ദക്ഷത ശ്രദ്ധയെ ആനയിക്കുന്നു. ശ്രദ്ധ സത്യദര്‍ശനത്തിനിടവരുത്തുന്നു. ”ഋതം ച സത്യം ചാഭീദ്ധാത് തപസോളധ്യജായത” എന്ന വേദവചനം ഇവിടെ സ്മരണീയമാണ്. ഋതവും സത്യവും, അറിവും തെളിവുമുള്ള ദീപ്തമായ തപസ്സിന്റെ ഫലമാണ്.

ദുര്‍ബലരാണ് കലികാലത്തെ മനുഷ്യര്‍. അതുകൊണ്ടുതന്നെ ഘോരമായ തപസ്സ് മനുഷ്യരെ ഇല്ലാതാക്കും. അഘോരമായ തപസ്സാണ് ഇന്ന് ഏവര്‍ക്കും രുചികരമായിട്ടുള്ളത്. കലികാലത്തെ മനുഷ്യര്‍ക്ക് മോക്ഷോപായം വിധിച്ച ഋഷിമാര്‍, തപസ്സിനെ യമനിയമങ്ങളില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ എഴുതിച്ചേര്‍ത്തു.  ”തത്തു ചിത്തപ്രസാദമബാധമാനമാസേവ്യമ്.” മനസ്സിന്റെ പ്രസന്നതയെ കെടുക്കാതെ വേണം തപസ്സനുഷ്ഠിക്കാന്‍. സമസ്ത വൈദികഗ്രന്ഥങ്ങളും ഒരേ അഭിപ്രായമാണ് ഇക്കാര്യത്തില്‍ പറഞ്ഞിട്ടുള്ളത്.

മനുഷ്യന്റെ പൂര്‍ണതയിലേയ്‌ക്കുള്ള യാത്രയാണ് ദേവയാനം. അത് ദൈവികമായ വാഹനമാണ്. അത് മനുഷ്യനെ ക്രമേണ മനുഷ്യപരിണാമത്തില്‍നിന്ന് ദേവമയമായ അവസ്ഥയിലേക്ക് നയിക്കുന്നു. അങ്ങനെ മാനവന്‍ ദിവ്യമാനവനാകുന്നു. ദിവ്യത ജ്ഞാനമയമാണ്. അതില്‍ ബോധമണ്ഡലം തെളിയുന്നു. ദിവ്യത കൈവരിക്കാനാണ് വ്രതമനുഷ്ഠിക്കുന്നത്. തപോമാര്‍ഗത്തെ സ്വീകരിക്കലാണല്ലോ വ്രതം. ഋഷിമാര്‍ മനുഷ്യനുവേണ്ടി ദൈനംദിന ആചാരാനുഷ്ഠാനങ്ങള്‍ വിധിച്ചതോടൊപ്പം ചില നൈമിത്തികാചാരാനുഷ്ഠാനങ്ങളും വിധിച്ചു. അവരുടെ വിധിവിധാനത്തെ നമ്മുടെ പിതൃക്കള്‍ നമുക്ക് പകര്‍ന്നു നല്‍കി. അതിനെ യഥാശക്തി പാലിക്കാന്‍ നാമെല്ലാവരും പരിശ്രമിച്ചിട്ടുണ്ട്. അതിലൊന്നാണ് നവരാത്രി.

ഋതു സന്ധിയിലാണ് നവരാത്രി പിറക്കുന്നത്. കാലചക്രത്തിന്റെ പര്‍വങ്ങളാണ്, മുട്ടുകളാണ് ഋതുക്കള്‍. നമ്മുടെ കാലചക്രത്തിന് ആറു കലകളുണ്ട്. വസന്തം,  ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം, ശിശിരം എന്നിവ. വര്‍ഷകാലം കഴിഞ്ഞ്, കറുത്തമേഘങ്ങള്‍ ഒടുങ്ങി ഇല്ലാതാവുന്ന കാലമാണ് ശരത്. വര്‍ഷ-ശരദ് ഋതുക്കളുടെ സന്ധിയില്‍ നവരാത്രി ആരംഭിക്കുന്നു. ആശ്വിനമാസവും ശരദ് ഋതുവും ഒരേ ദിവസം തന്നെയാണ് പിറക്കുന്നത്. തമോഗുണം ഒടുങ്ങി, രജശക്തി വര്‍ധിക്കുന്ന ഇക്കാലമാണ് ഐശ്വര്യപ്രാപ്തിക്ക് ഉത്തമം. അശ്വികളുമായി ബന്ധപ്പെട്ടതാണ് ആശ്വിനം. ”ആശു ഇതോ നയതി” എന്നാണ് ആശ്വിനശബ്ദത്തെ നിര്‍വചിക്കേണ്ടത്. തമസ്സിനാല്‍ ആവൃതമായിരുന്ന ചുറ്റുപാടില്‍നിന്ന് രജസ്സിന്റെ പ്രഭാവത്താല്‍ ഐശ്വര്യവും സത്ത്വത്തിന്റെ പ്രഭാവത്താല്‍ ജ്ഞാനദീപ്തിയും ആര്‍ജ്ജിക്കാനുള്ള കാലയളവാണ് ഈ ഒമ്പതുദിവസം. പത്താം ദിവസം പൂര്‍ണവിജയത്തിന്റെ ഉത്സവമാണ്. അതാണ് വിജയദശമി.

ദൈവികമായ മാര്‍ഗ്ഗത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന തമസ്സിന്റെ ഒമ്പത് പര്‍വതങ്ങളുണ്ട്.

യോഗശാസ്ത്രം ഇതിനെ ”നവാന്തരായങ്ങള്‍” എന്നുവിളിക്കുന്നു. യോഗമാര്‍ഗത്തിലെ ഒമ്പതു പ്രതിപക്ഷങ്ങളാണിവ. വ്യാധി, സ്ത്യാനം, സംശയം, പ്രമാദം, ആലസ്യം എന്നിവ തമോബഹുലങ്ങളാണ്. ബാക്കിവരുന്ന നാലെണ്ണം രജോബഹുലങ്ങളാണ്. ഇവ ദേവയാനത്തിന്റെ ഒമ്പതു ദുര്‍ഗ്ഗങ്ങളാണ്. ദുര്‍ഗമങ്ങളായതിനാല്‍ ദുര്‍ഗ്ഗങ്ങള്‍ എന്നുവിളിക്കുന്നു. അതില്‍ എത്തിച്ചേര്‍ന്നാല്‍ മനുഷ്യന്‍ ചുഴിയില്‍പ്പെട്ടതുപോലെ വട്ടം തിരിയുന്നു, നട്ടം തിരിയുന്നു. ഈ ചുഴിയില്‍ നിന്നു രക്ഷിക്കുന്നവളാണ് ദുര്‍ഗാ. ദുര്‍ഗാണി ഗമയതി ഇതി ദുര്‍ഗ്ഗാ. ദുര്‍ഗങ്ങളെ ഉല്ലംഘനം ചെയ്യാന്‍ സാധകനെ സഹായിക്കുന്നവളാണ് ദുര്‍ഗ്ഗാ. തമോഗുണം ആവരണം സൃഷ്ടിക്കുമ്പോള്‍ രജോഗുണം വിക്ഷേപങ്ങള്‍ ഉണ്ടാക്കുന്നു. ”വിക്ഷേപം” ”ആവരണം” എന്നീ രണ്ടുശക്തികളെക്കുറിച്ച് ഹരിനാമകീര്‍ത്തനം പറയുന്നത് സ്മരിക്കുന്നുണ്ടാവുമല്ലോ. ഒമ്പത് ദുര്‍ഗ്ഗങ്ങളെയും ഭേദിക്കുന്നതിന് ദുര്‍ഗ്ഗയെത്തന്നെ ശരണം പ്രാപിക്കുക എന്നതാണ് എളുപ്പവഴി. നവരാത്രിയും ദുര്‍ഗ്ഗയും തമ്മിലുള്ള പരസ്പ്പരബന്ധം ഇതാണ്.

യോഗശാസ്ത്രം കര്‍മം, കര്‍ത്താവ്, കരണം എന്നിങ്ങനെ സാധനാ പദ്ധതിയെ ഒരു ത്രിമാനരൂപത്തില്‍ അവതരിപ്പിക്കുന്നു. കര്‍മാദികളില്‍ വരുന്ന ഗുണവൈപരീത്യം സാധനാപഥത്തെ താളം തെറ്റിക്കാതിരിക്കാന്‍ ഗുണങ്ങളെ നേരായ വഴിയില്‍ പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്. ഗുണങ്ങള്‍ സ്വയം പ്രവര്‍ത്തിച്ചുകൊള്ളും. തടസ്സം നീക്കിയാല്‍ മാത്രം മതി. തടസ്സങ്ങള്‍ നീക്കാനാണ് ഉപായങ്ങള്‍ സ്വീകരിക്കേണ്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

India

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.