കോട്ടയം: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍നിന്നുമുള്ള മാലിന്യങ്ങളും ബേക്കറികളില്‍നിന്നുള്ള പാനിയ കുപ്പികളും പ്ലാസ്റ്റിക് കവറുകളും പോള നിറഞ്ഞതും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയതുമൂലം തോട്ടിലെ വെള്ളം ഉപയോഗശൂന്യമായിരിക്കുകയാണ്. ശുദ്ധജലത്തിനും മറ്റാവശ്യങ്ങള്‍ക്കും സമീപവാസികള്‍ പൈപ്പുലൈനുകളെയാണ് ആശ്രയിക്കുന്നത്. നദിസംരക്ഷണത്തിനായി നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും മുന്‍പോട്ട് വരുന്നുണ്ടെങ്കിലും ഇതുപോലെ കാണാതെപോകുന്ന നദികള്‍ ഏറെയാണ്.
















