പാലാ: 2030ലെ വികസന ലക്ഷ്യങ്ങള്‍ ആസ്പദമാക്കി ‘കില’യുടെ ആഭിമുഖ്യത്തില്‍ പാലാ നിയോജകമണ്ഡലം വികസന സെമിനാര്‍ 26ന് രാവിലെ 9 മുതല്‍ സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടക്കും. പ്രാദേശിക വികസനത്തിന് പുതിയ തലങ്ങള്‍ സൃഷ്ടിക്കുന്ന വികസന കൂട്ടായ്‌മയാണ് വികസന സെമിനാറിലുടെ ലക്ഷ്യമാക്കുന്നതെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും പദ്ധതികള്‍ നിയമസഭാ നിയോജകമണ്ഡലം തലത്തില്‍ സംയോജനം നടത്തുകയും പ്രാപ്തമാക്കുകയും ചെയ്യുന്നതിനുള്ള വേദിയാണ് സെമിനാര്‍. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ നടക്കുന്ന സെമിനാറില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ സ്റ്റാളുകളും ഉണ്ടായിരിക്കും. 2030 ലെ പാലാ ലക്ഷ്യം വച്ചുള്ള വികസന സെമിനാര്‍ പാലായുടെ ഭാവി വികസനത്തിലേക്കുള്ള വാതായനമാകുമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, ഫിലിപ്പ് കുഴികുളം എന്നിവ വ്യക്തമാക്കി.
















