Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2014, 10:10 pm IST
inSamskriti

ഗുഹഃ സ്‌കന്ദോ മഹാസേനഃ വിശാഖഃ ശിഖിവാഹനഃ

ഷഡാനനോ ബാഹുലേയഃ കുമാര ക്രൗഞ്ചഭഞ്ജകഃ

773. ഗുഹഃ – ഗുഹന്‍. ശത്രുക്കളില്‍നിന്നു തന്റെ ആശ്രിതരെ രക്ഷിക്കുന്നവന്‍ എന്ന് ഈ പദത്തെ ആചാര്യന്മാര്‍ വ്യാഖ്യാനിക്കുന്നു. ദേവസേനയുടെ നായകനായി ദേവന്മാരെ രക്ഷിക്കുന്നവന്‍. ശിവനെയും വിഷ്ണുവിനെയും കുറിക്കാനും ഈ പദം ഉപയോഗിക്കാറുണ്ട്. (ഇതു തൊട്ടുള്ള ഒന്‍പതു നാമങ്ങള്‍ ഗുരുവായൂരപ്പനെ സുബ്രഹ്മണ്യന്റെ രൂപത്തില്‍ സ്തുതിക്കുന്നു).

774. സ്‌കന്ദഃ – സ്‌കന്ദന്‍. ശത്രുക്കളെ ശോഷിപ്പിക്കുന്നവന്‍ എന്ന് ഈ നാമത്തെ വ്യാഖ്യാനിക്കാം. സ്‌കന്ദ് എന്ന ധാതുവിന് ശോഷിപ്പിക്കുക, നശിപ്പിക്കുക എന്നര്‍ത്ഥം. ചാടുക, തെറിക്കുക എന്ന അര്‍ത്ഥവും ഈ ധാതുവിനുണ്ട്. ശിവന്റെ രേതസ്സ് സ്ഖലിച്ച് ഭൂമിയില്‍ പതിച്ചതില്‍ നിന്ന് സുബ്രഹ്മണ്യന് സ്‌കന്ദനെന്നു പേരുണ്ടായി എന്നും അഭിപ്രായമുണ്ട്.

775. മഹാസേനഃ – മഹാസേനന്‍. ദേവന്മാര്‍ പ്രപഞ്ച പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നവരാണ്. ദേവന്മാരുടെ സൈന്യം പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതി വിനാശങ്ങള്‍ക്ക് അധികാരമുള്ളതാകയാല്‍ ഏറ്റവും മഹത്തായ സൈന്യമാണ്. അതിന്റെ നായകനാണു സ്‌കന്ദന്‍. ത്രിമൂര്‍ത്തികളുള്‍പ്പെടെയുള്ള എല്ലാ ദേവന്മാരും ദേവസേനാനായകന്റെ നിയന്ത്രണത്തിനു വഴങ്ങാന്‍ ബാദ്ധ്യസ്ഥരാണ്. ആ മഹത്തായ സേനയുടെ നായകനാകയാല്‍ മഹാസേനന്‍.

776. വിശാഖഃ – വിശാഖന്‍. വിശാഖനക്ഷത്രത്തില്‍ ജനിച്ചതിനാല്‍ വിശാഖന്‍ എന്ന് ഒരു വ്യാഖ്യാനം. ശാഖ് എന്ന ധാനുവിന് വ്യാപിക്കുക എന്നര്‍ത്ഥം. വിശേഷണശാഖതി ഇതി വിശാഖഃ” (വിശേഷമായ രീതിയില്‍ വ്യാപിക്കുന്നതിനാല്‍ വിശാഖന്‍) എന്ന് ഒരാചാര്യന്‍ വിശാഖ ശബ്ദത്തെ വ്യാഖ്യാനിക്കുന്നു. തന്റെ വാഹനമായി മയിലിന്മേലേറി ലോകമാകെ വ്യാപിക്കുന്നതിനാല്‍ വിശാഖന്‍ എന്നു മറ്റൊരു വ്യാഖ്യാനം.

777. ശിഖിവാഹനഃ – ശിഖി വാഹനമായവന്‍.ശിഖി -മയില്‍. മയൂരം വാഹനമാകയാല്‍ ശിഖി വാഹനന്‍ എന്നു സ്‌കന്ദനു പേര്. ശിഖി എന്ന പദത്തിന് ശിഖയുള്ളവന്‍, അഗ്നി എന്നും അര്‍ത്ഥമുണ്ട്. ശിവന്റ സ്ഖലിച്ച രേതസ്സ് അഗ്നി ഏറ്റുവാങ്ങികുറെക്കാലം അതു വഹിച്ചതുകൊണ്ട് അഗ്നിയാല്‍ വഹിക്കപ്പെടുവനെന്ന അര്‍ത്ഥത്തിലും സ്‌കന്ദനെ ശിഖിവാഹനനെന്നും പറയാം.

778. ഷഡാനനഃ – ആറുമുഖമുള്ളവന്‍. അഗ്നി ശിവരേതസ്സിനെ ഗംഗയില്‍ നിക്ഷേപിച്ചു. ബ്രഹ്മദേവന്റെ നിര്‍ദ്ദേശമനുസരിച്ച് ഗംഗ അതിനെ ശരവണക്കാട്ടിലാക്കി. ശരവണക്കാട്ടില്‍ ശിവരേതസ്സില്‍നിന്ന് തേജസ്വിയായ ഒരു ശിശു പിറന്നു. അവിടെയെത്തിയ ആമ കൃത്തികമാര്‍ ആ ശിശുവിനെ കണ്ടു. അവര്‍ ആറുപേരും ശിശുവിന് മുലയൂട്ടാന്‍ ആഗ്രഹിച്ചു. ശിശു ആറു മുഖങ്ങളുണ്ടാക്കി ആറുപേരുടെയും മുല കുടിച്ചു. അങ്ങനെ അറുമുഖങ്ങളുണ്ടായതിനാല്‍ ഈ പേര്.

779. ബാഹുലേയഃ – ബാഹുലേയന്‍. അനേകം അമ്മമാരാല്‍ പാലിക്കപ്പെട്ടവന്‍. ആറു കൃത്തികള്‍ ചേര്‍ന്നു വളര്‍ത്തിയകാര്യം മുന്‍നാമത്തിന്റെ വ്യാഖ്യാനത്തില്‍ സൂചിപ്പിച്ചിരുന്നത് ഓര്‍ക്കുക.

780. കുമാരഃ – കുമാരന്‍. കാമദേവനെക്കാള്‍ സുന്ദരന്‍. കൗമാരപ്രായത്തിലുള്ള സ്‌കന്ദന്റെ ആകാരഭംഗിയുമായി താരതമ്യപ്പെടുത്തിയാല്‍ കാമദേവനെ വിരൂപനെന്നും പറയേണ്ടിവരും. കൗമാരപ്രായത്തിലുള്ള കുട്ടിയുടെ രൂപത്തില്‍ ആരാധിക്കപ്പെടുന്നവന്‍, ഭൂമിയിലുളളവര്‍ക്ക് ഐശ്വര്യം കൊടുക്കുന്നവന്‍, ശത്രുക്കളെ നിര്‍ഭയം വധിക്കുന്നവന്‍, കുണ്ഡിതരായ അധര്‍മ്മികളെ നശിപ്പിക്കുന്നവന്‍. എന്നിങ്ങനെ പലതരത്തില്‍ ഈ നാമത്തെ വ്യാഖ്യാനിച്ചുകാണുന്നു.

781. ക്രൗഞ്ചഭഞ്ജകഃ – ക്രൗഞ്ച പര്‍വതത്തെ പിളര്‍ന്നവന്‍, ക്രൗഞ്ചന്‍ എന്നുപേരുള്ള ഒരു അസുരന്‍ അഗസ്ത്യ മഹര്‍ഷിയുടെ ശാപം കൊണ്ടു പര്‍വതമായി തീര്‍ന്നതാണു ക്രൗഞ്ചപര്‍വതം. ക്രൗഞ്ചന്‍ അതിശക്തനും അഹങ്കാരിയുമായ ഒരു അസുരനായിരുന്നു. അയാള്‍ പര്‍വതത്തിന്റെ രൂപത്തില്‍ അഗസ്ത്യമഹര്‍ഷിയുടെ വഴി തടഞ്ഞു. അഗസ്ത്യര്‍ ശാപം കൊണ്ട് അയാളുടെ പര്‍വതരൂപം സ്ഥിരമാക്കിത്തീര്‍ത്തു. പിന്നീട് സുബ്രഹ്മണ്യന്റെ ആയുധമേല്‍ക്കുമ്പോള്‍ ശാപമോക്ഷമുണ്ടാകുമെന്ന് അനുഗ്രഹിച്ചു. ക്രൗഞ്ചന്‍ പര്‍വതമായി വളരെക്കാലം കഴിഞ്ഞു. ദേവന്മാരും അസുരന്മാരുമായുണ്ടായ യുദ്ധത്തില്‍ ദേവസേനയുടെ നായകനായ സ്‌കന്ദനില്‍ നിന്നു രക്ഷപ്പെടാനായി മഹാബലിയുടെ പുത്രനായ ബാണന്‍ ക്രൗഞ്ചപര്‍വത്തില്‍ ഒളിച്ചു. ബാഹുലേയന്‍ തന്റെ വേലുകൊണ്ട് ക്രൗഞ്ച പര്‍വത്തെ പിളര്‍ന്നു. അപ്പോള്‍ ക്രൗഞ്ചാസുരനു മോക്ഷം ലഭിച്ചു.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.