Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 587-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2014, 08:38 pm IST
in Samskriti

മൃത: സ സംവിദാത്മത്വാദ്ഭൂയോ നോ വേത്തി സംസൃതിം

ജ്ഞാനധൗതാ ന യാ സംവിന്ന സാ തിഷ്ഠത്യസംസൃതി:

രാമന്‍ ചോദിച്ചു: മഹര്‍ഷേ, ഈ അനന്തവിശാലമായ വിശ്വം എല്ലാദിശകളിലേയ്‌ക്കും വിശാലവിസ്തൃതമായി പരന്നു കിടക്കുന്നു എന്ന് ചിന്തിക്കുന്നവര്‍ ഉണ്ടല്ലോ. അവര്‍ അതിനെ ബോധഘനമായി കാണുന്നില്ല. അവരതിനെ സാധാരണ ‘ദൃശ്യ’മായി മാത്രമേ കാണുന്നുള്ളു. എപ്പോഴും മാറ്റങ്ങള്‍ക്ക് വിധേയമായി നാശത്തിലേയ്‌ക്ക് അനുനിമിഷം നീങ്ങിക്കൊണ്ടിരിക്കുന്ന വിശ്വത്തെ അവര്‍ കാണുന്നില്ല. അങ്ങിനെയുള്ള ആള്‍ക്കാരില്‍ മനോകാലുഷ്യം നീങ്ങാന്‍ എന്താണ് മാര്‍ഗ്ഗം?

വസിഷ്ഠന്‍ പറഞ്ഞു: അതിനുള്ള ഉത്തരം പറയുന്നതിന് മുന്‍പ് മറ്റൊരു ചോദ്യം നാം ഉന്നയിക്കേണ്ടിയിരിക്കുന്നു. അയാള്‍ വിഷയപദാര്‍ത്ഥങ്ങളെ കാണുന്നത് നാശമില്ലാത്ത വസ്തുക്കളായാണോ? അയാള്‍ ദേഹത്തെ മരണമില്ലാത്ത ശാശ്വതവസ്തുവായാണോ കണക്കാക്കുന്നത്? അപ്പോള്‍പ്പിന്നെ എവിടെയാണ് ദുഃഖം? എന്നാല്‍ ദേഹം പല വസ്തുക്കള്‍ കൊണ്ട് മെനഞ്ഞെടുത്തതാണെന്നുവരികില്‍ തീര്‍ച്ചയായും അതിന് നാശമുണ്ട്.

“ആത്മാവ് ശുദ്ധമായ അനന്തബോധമാണെന്നും, ഭൗതീക ദേഹമല്ലെന്നും അറിയുന്നവനെ സംബന്ധിച്ചിടത്തോളം അവന്റെ ബോധത്തില്‍ സംസാരം (ലോകമെന്ന കെട്ടുകാഴ്ച) തന്നെയില്ല. എന്നാല്‍ ഒരുവന്റെ ചിന്ത ഇത്തരത്തില്‍ ശരിയായ ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ നിര്‍മ്മലമായിത്തീര്‍ന്നില്ലായെങ്കില്‍ അവന് സംസാരമെന്ന ലോകം കൂടിയേ തീരൂ.”

ബോധം എന്നൊരു സംഗതി ഇല്ല എന്ന് കരുതുന്ന ഒരാള്‍ക്ക് അതിന് ചേര്‍ന്നരീതിയിലുള്ള ജഡാനുഭവങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. മൂര്‍ത്തീകരിക്കപ്പെട്ട അവസ്ഥ മാത്രമേ സത്യമായുള്ളൂ എന്നയാളനുഭവിക്കുന്നു. ഈ വിശ്വാസമുള്ളില്‍ ദൃഢീകരിച്ച്, മരണമെന്നത് എല്ലാറ്റിന്റെയും അവസാനമാണെന്ന തോന്നല്‍ അവനിലുണ്ടാവുന്നു. ഇതെല്ലാം പക്ഷെ അപൂര്‍ണ്ണമായ അനുഭവത്താല്‍ തോന്നുന്നതാണ്. ബോധത്തിന്റെ ‘അനസ്തിത്വ’ത്തില്‍ വിശ്വസിക്കുന്നവന്‍ ദേഹമുപേക്ഷിക്കുമ്പോള്‍ ജഡവസ്തുവായിത്തീരുന്നു. അങ്ങിനെയവര്‍ കനത്ത ആന്ധ്യത്തിന്റെ ആഴങ്ങളിലേയ്‌ക്ക് താഴ്ന്നു പോവുന്നു.

എന്നാല്‍ ലോകമെന്നത് ഒരു സ്വപ്‌നം പോലെ ആപേക്ഷികമാണെന്ന് വിശ്വസിക്കുന്നവര്‍ ലോകമെന്ന ഭ്രമക്കാഴ്‌ച്ച തുടര്‍ന്നും അനുഭവിക്കുന്നു. ലോകം ശാശ്വതമെന്നു കരുതിയാലും മാറ്റങ്ങള്‍ക്ക് വിധേയമാണെന്ന് കരുതിയാലും സുഖ ദുഖാനുഭവങ്ങള്‍ എപ്പോഴും ഉണ്ടായിക്കൊണ്ടേയിരിക്കും.

ലോകം മാറിക്കൊണ്ടിരിക്കുന്നു, എന്നാല്‍ അത് ശുദ്ധമായ ബോധഹീനമായ വിഷയവസ്തുകളുടെ സംഘാതമാണെന്നു കരുതുന്നവര്‍ അപക്വമതികളാണ്. അവരുമായി സംഗം വേണ്ട.

എന്നാല്‍ ദേഹം ബോധത്തില്‍ നിലകൊള്ളുന്നു എന്ന അറിവുള്ളവര്‍ ജ്ഞാനികളാണ്. അവര്‍ക്ക് നമസ്‌കാരം! ദേഹത്തില്‍ പ്രജ്ഞയുണ്ട് എന്ന് കരുതുന്നവര്‍ അജ്ഞാനികളാണ്. ശുദ്ധമായ ബോധം, ജീവനെന്ന ശരീരവുമെടുത്ത് ബ്രഹ്മാകാശത്ത് സഞ്ചരിക്കുന്നു. ആ ജീവന്‍ എന്തെന്തു കാര്യങ്ങള്‍ സ്വയം ചിന്തിക്കുന്നുവോ അതപ്രകാരം തന്നെ സംഭവിക്കുന്നു. ആകാശത്ത് മേഘങ്ങള്‍ പലവിധ രൂപങ്ങളെ ഉണ്ടാക്കുന്നതുപോലെ, അലകള്‍ സമുദ്രജലത്തിനുമേല്‍ ഉയര്‍ന്നു താഴുന്നതുപോലെ ലോകങ്ങള്‍ അനന്തബോധത്തില്‍ പ്രകടമാവുകയാണ്.

സ്വപ്‌നനഗരികള്‍ സ്വപ്‌നം കാണുന്നവന്റെ മനസ്സില്‍ മാത്രമേയുള്ളൂ. അതിന് കാരണങ്ങള്‍ ഒന്നും വേണ്ട. കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ ഒന്നുമില്ലാതെ ‘കെട്ടിപ്പടുത്ത’ നഗരങ്ങളാണവ. ലോകം അതാണ്! എല്ലാം ബോധമാണ്. ഇതറിവായി ഉണര്‍ന്നവന് ഭ്രമചിന്തകളില്ല. അവനില്‍ ആസക്തികളില്ല. മനോ വ്യാകുലതകളില്ല. ജീവിതം മുന്നില്‍കൊണ്ടുവരുന്ന സന്ദര്‍ഭങ്ങളില്‍ ഉചിതമായി, അനിച്ഛാപൂര്‍വം പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് അനായാസേന സാധിക്കുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

പുതിയ വാര്‍ത്തകള്‍

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.