വെറും വിശ്വാസം കൊണ്ടൊന്നും പൂര്‍ണത കൈവരുന്നില്ല. നിഷ്‌കാമകര്‍മ്മാചരണംകൊണ്ടു പൂര്‍ണത ലഭിക്കുന്നു.പലര്‍ക്കും ഈശ്വരവിശ്വാസം മാര്‍ഗ്ഗത്തെ സുഗമമാക്കുന്നു. ബുദ്ധന്റെ ജീവിതമാകട്ടെ, ഈശ്വരനില്‍ വിശ്വസിക്കാത്തവന്നും, തത്ത്വമീമാംസ ചെയ്യാത്തവനും ഒരു സമ്പ്രദായത്തിലും ഉള്‍പ്പെടാത്തവനും ഒരു പള്ളിയിലും അമ്പലത്തിലും കയറാത്തവനും തുറന്ന ഭൗതികവാദിക്കും അവനും അത്യുച്ചത്തിലെത്താമെന്നു തെളിയിക്കുന്നു. അവിടുത്തെ അളക്കാന്‍ നമുക്കധികാരമില്ല. ആ ബുദ്ധഹൃദയത്തിന്റെ നേരിയ ഒരു തരി എനിക്കുണ്ടായിരുന്നെങ്കില്‍. ബുദ്ധന്‍ ഈശ്വരനില്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യട്ടെ; അതെന്നെ ബാധിക്കുന്നില്ല. മറ്റുള്ളവര്‍ ഭക്തിയോ യോഗമോ ജ്ഞാനമോകൊണ്ട് എത്തിച്ചേരുന്ന അതേ പരമപദത്തെ അവിടുന്നു പ്രാപിച്ചു. വെറും വിശ്വാസം കൊണ്ടൊന്നും പൂര്‍ണത കൈവരുന്നില്ല. പുലമ്പല്‍കൊണ്ടു പ്രയോജനമൊന്നുമില്ല. തത്തയ്‌ക്കും അതു സാധിക്കും. നിഷ്‌കാമകര്‍മ്മാചരണംകൊണ്ടു പൂര്‍ണത ലഭിക്കുന്നു.
– സ്വാമി വിവേകാനന്ദന്‍
















