ഇന്നിപ്പോള്‍ ഈ ഹിന്ദു പതുക്കെ ഒരു പ്രത്യയശാസ്ത്രമാകാനും ശ്രമിക്കുകയാണ്. വെളിയില്‍നിന്നു വന്ന അതിക്രമണസ്വഭാവമുളള മതങ്ങള്‍ ഇവിടെ ആ രീതിയില്‍ മതപരിവര്‍ത്തനം നടത്താന്‍ തുടങ്ങിയതാണ് ഇതിനുള്ള ഏക കാരണം. ഈ അരക്ഷിതത്വം കാരണം ഹൈന്ദവസമൂഹം മറ്റൊരു അതിക്രമണോത്സുക വിഭാഗമായി സ്വയം സംഘടിക്കുകയാണ്. ഈ സംസ്‌കൃതിക്ക് ഇപ്രകാരം സംഭവിക്കുന്നത് ദുഃഖകരമാണ്, കാരണം ഈ രാജ്യത്തേക്ക് കടന്നുവന്ന എല്ലാറ്റിനെയും രണ്ടു കൈയും നീട്ടി എന്നും അത് സ്വീകരിച്ചിരുന്നു. പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, തങ്ങള്‍ നിഷ്‌ക്രിയരായി തുടരുകയാണെങ്കില്‍ തങ്ങളുടെ സംസ്‌കാരംതന്നെ തുടച്ചു നീക്കപ്പെടുമെന്ന ഒരു ഭയം ഇപ്പോള്‍ അവരില്‍ ജനിച്ചിരിക്കുന്നു. പ്രതേ്യക ചേരികളായി, ഹിംസാത്മക ചേരികളായി സംഘടിപ്പിക്കുവാനും, മുന്‍കാല ചരിത്രത്തില്‍ മറ്റുള്ളവര്‍ എന്തു പ്രവര്‍ത്തിച്ചോ, അതുപോലെ പ്രവര്‍ത്തിക്കാനുമാണ് അവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
-സദ്ഗുരു ജഗ്ഗിവാസുദേവ്
















