അഹം ബ്രഹ്മാസ്മി (ഞാന്‍ ബ്രഹ്മമാണ്) എന്നു ചിന്തിക്കുമ്പോള്‍ അതു ഭാവനയല്ല, യഥാര്‍ത്ഥ നിലയാണ്. ഉള്ളതെല്ലാം ബ്രഹ്മം തന്നെ എന്ന അനുഭവമാണത്. അതുന്നെയാണ് ജീവന്മുക്തി. താന്‍ യാതൊരാശാപാശങ്ങളുമില്ലാതെ ബന്ധമുക്തനായി നിര്‍മ്മലമായി പ്രകാശിക്കുമ്പോള്‍ പ്രവൃത്തി സ്വയം നടന്നുകൊള്ളും. അതുതന്നെയാണ് അനുഗ്രഹശക്തിയുടെ ലക്ഷണം.
– രമണമഹര്‍ഷി
















