ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വന്‍വീഴ്ച്ച. പോയ തവണത്തെ രണ്ടാം സ്ഥാനക്കാരായ ലിവര്‍പൂളിനെ അസ്റ്റണ് വില്ല എതിരില്ലാത്ത ഒരു ഗോളിന് മറിച്ചിട്ടു. ഗബ്രിയേല്‍ അഗ്ബന്ലഹോറാണ് സൂപ്പര്‍ സാറ്റര്‍ ഡേയില്‍ റെഡ്സിന്റെ കഥകഴിച്ച ഗോള്‍ കുറിച്ചത്.
അച്ചടക്ക രാഹിത്യവും ലക്ഷ്യബോധമില്ലായ്മയും ലിവറിനെ തോല്‍വിയിലേക്ക് നയിച്ചു. മരിയോ ബെലോടെല്ലി തീര്‍ത്തും നിറംമങ്ങിയപ്പോള്‍ മുടക്കിയ കാശിനു ഗുണം ലഭിക്കാതെ ആന്‍ഫീല്‍ഡിലെ കാണികള്‍ മടങ്ങി. മറുവശത്ത് കൃത്യമായ ഗെയിം പ്ലാന്‍ നടപ്പാക്കിയ ആസ്റ്റണ്‍വില്ല യഥാര്‍ത്ഥ്യ വിജയികളെപ്പോലെ പന്തു തട്ടി.
എട്ടാം മിനിറ്റില്‍ ലിവര്‍പൂള്‍ പ്രതിരോധത്തിന്റെ പിഴവാണ് അഗ്ബന്ലഹോറിന് ലക്ഷ്യം കാണാന്‍ അവസരമൊരുക്കിയത്. പിന്നെയങ്ങോട്ട് കടുത്തതും മികവാര്‍ന്നതുമായ പ്രതിരോധ തന്ത്രങ്ങള്‍ പയറ്റി ആസ്റ്റണ്‍വില്ല ലിവറിനെ സമനില ഗോളിന് അവസരം നല്‍കിയില്ല. ജയം ആസ്റ്റണ്‍വില്ലയ്ക്ക് (10പോയിന്റ്) രണ്ടാമത് ഇടംനല്കി. ലിവര്‍പൂള്‍ ആറു പോയിന്റോടെ എട്ടാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: