ജീവിതത്തെ ആഗ്രഹങ്ങളില്‍നിന്നു പുറത്തു ചാടിക്കാനുള്ള ശ്രമമാണു രമണമഹര്‍ഷിയില്‍ കാണുന്നത്. ഈ ബലം പ്രയോഗിച്ചുള്ള നിഷ്‌കാസനം ആധ്യാത്മികമായ ആത്മഹത്യയാണ്. രോഗം ഭേദപ്പെടുത്താതെ രോഗിയെ കൊല്ലുന്നതില്‍ സാമര്‍ഥ്യമൊന്നുമില്ല. രോഗം ഭേദപ്പെടുത്തി രോഗിയെ രക്ഷിക്കുന്നതിലാണ് ഡോക്ടറുടെ യോഗ്യത. പുരുഷാര്‍ഥങ്ങളുടെ പിറകെ പായുന്നവര്‍, നിര്‍വ്യക്തിക മോക്ഷപ്രാപ്തിവരെ, ഇന്ദ്രിയങ്ങളുടെ തടവറയില്‍ ആഗ്രഹങ്ങളുടെ അടിമകളായി കഴിയേണ്ടിവരും. നേരെമറിച്ച് തങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഭഗവദ്‌സേവനത്തില്‍ നിരതമാക്കുന്നതെങ്ങനെയെന്ന് ജനങ്ങളെ പഠിപ്പിക്കുന്നവനാണു മനുഷ്യവര്‍ഗ്ഗത്തിന്റെ യഥാര്‍ത്ഥ ശുഭകാംക്ഷി.
–ഭക്തിവേദാന്തസ്വാമി പ്രഭുപാദര്‍
















