നമ്മുടെ ആഗ്രഹങ്ങള്‍ സ്വാര്‍ത്ഥതയില്‍നിന്ന് ഉടലെടുക്കുന്നതാണ്. പലപ്പോഴും മറ്റുള്ളവരെക്കുറിച്ചു നമ്മള്‍ ചിന്തിക്കാറേയില്ല. നമ്മള്‍ ഓരോരുത്തരും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അതുപോലെ, നടന്നാലുള്ള സ്ഥിതിയെന്താകും? ഇതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍മാത്രമേ അതിന്റെ ഭീകരതയെക്കുറിച്ചു മനസ്സിലാകുകയുള്ളൂ. കൃഷിക്കാരന്‍ മഴയ്‌ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. കുശവന്റെ പ്രാര്‍ത്ഥന ‘ ഇന്നു നല്ലവണ്ണം വെയില്‍ കിട്ടണേ’ എന്നാണ്. ശവപ്പെട്ടിക്കച്ചവടക്കാരന്‍ കൂടുതല്‍ ശവപ്പെട്ടി വില്‍ക്കണമെന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍, മറ്റെല്ലാവരും ‘ഈശ്വരാ! എനിക്കു ദീര്‍ഘായുസ്സ്’ തരണേ! നല്ല ആരോഗ്യം തരണേ’ എന്നായിരിക്കും പ്രാര്‍ത്ഥിക്കുന്നത്. ഇങ്ങനെ പരസ്പരവിരുദ്ധങ്ങളായ കാര്യങ്ങളാണു നമ്മള്‍ പ്രാര്‍ത്ഥനയിലൂടെ പ്രകടമാക്കുന്നത്. ഇത്തരത്തിലുള്ള പ്രാര്‍ത്ഥനകളെല്ലാം സഫലമായാല്‍ പ്രകൃതിയുടെ താളലയംതന്നെ നഷ്ടമാകും.
-മാതാഅമൃതാനന്ദമയി ദേവീ
















