കോട്ടയം: ഒക്‌ടോബര്‍ രണ്ടു മുതല്‍ ഒരാഴ്ചക്കാലം എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ശുചീകരണം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.എം. ഐഷാബായി അറിയിച്ചു. ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ തുടങ്ങി നാനൂറില്‍പ്പരം സ്ഥാപനങ്ങളില്‍ ശുചീകരണത്തിനോടൊപ്പം വനവത്ക്കരണ പ്രവര്‍ത്തനങ്ങളും നടത്തും. ആരോഗ്യസ്ഥാപനങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമാണിത്. പ്രതിമാസം 1,000 രോഗികളെ ഒ.പിയില്‍ ചികിത്സിക്കുന്ന എല്ലാ ആശുപത്രികളും ശാസ്ത്രീയമായ മാലിന്യനിര്‍മ്മാര്‍ജ്ജന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാനും നടപടിയെടുക്കുമെന്ന് ഡി.എം.ഒ അറിയിച്ചു.
















