കോട്ടയം: ജില്ലയിലെ രാമപുരം കേന്ദ്രമായി രൂപീകരിച്ച നാളികേര ഉത്പാദക ഫെഡറേഷന്റെ ഉദ്ഘാടനം 12ന് രാവിലെ 11.30ന് രാമപുരം പഞ്ചായത്ത് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി കെ.എം. മാണി നിര്‍വഹിക്കും. ഫെഡറേഷന്‍ പ്രസിഡന്റ് ജോയി കോലത്ത് അധ്യക്ഷത വഹിക്കും. മുന്‍ മേഘാലയ ഗവര്‍ണര്‍ എം.എം. ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. ജോസഫ് വാഴയ്‌ക്കന്‍ എംഎല്‍എ അംഗത്വം വിതരണം ചെയ്യും. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎം മാത്യു മികച്ച നാളികേര കര്‍ഷകനെ ആദരിക്കും.
ഇതോടനുബന്ധിച്ച് രാവിലെ 10.30ന് നടക്കുന്ന സെമിനാറില്‍ പൂഞ്ഞാര്‍ തെക്കേക്കര കൃഷി ഓഫീസര്‍ കെ.എച്ച്. റഫീഖ്, നാളികേര വികസന ബോര്‍ഡ് കോട്ടയം ജില്ലാ ചാര്‍ജ് ഓഫീസര്‍ കെ.എസ്. സെബാസ്റ്റ്യന്‍ എന്നിവര്‍ ക്ലാസെടുക്കും.
















