കടുത്തുരുത്തി: വീടിന്റെ മേല്‍ക്കൂരയില്‍ വിഷപ്പാമ്പ് താമസം തുടങ്ങി. അഗ്നിശമനസേനയെത്തി വീടിന്റെ ഓട് പൊളിച്ച് ഉള്ളില്‍കയറി പാമ്പിനെ പിടികൂടി ഭരണിക്കുള്ളിലാക്കി. മാഞ്ഞൂര്‍ സൗത്തിന് സമീപമുള്ള ഉള്ളാട്ട് ജങ്ഷനില്‍ പനന്താനത്ത് മോഹനന്റെ വീട്ടിലാണ് പാമ്പ് കയറിയത്. അഞ്ചടി നീളമുള്ള വെള്ളിക്കെട്ടന്‍ എന്ന വിഷമുള്ള പാമ്പിനെയാണ് പിടികൂടിയത്. വീട്ടില്‍വാടകയ്‌ക്ക് താമസിക്കുന്ന ശ്യാം ഓണത്തോടനുബന്ധിച്ച് ബന്ധുവീട്ടില്‍ പോയി വന്നപ്പോഴാണ് മേല്‍ക്കൂരയില്‍ പാമ്പിനെകണ്ടത്.
വിവരം കടുത്തുരുത്തി ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തി പാമ്പിനെ പിടികൂടി. വിവരമറിയിച്ചതനുസരിച്ച് വനപാലകര്‍ എത്തിയാല്‍ പാമ്പിനെ കൈമാറുമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.
















