Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2014, 08:48 pm IST
in Samskriti

നിത്യപാരായണം 574-ാം ദിവസം

ഹേമാദിഷു സുവര്‍ണത്വം നരാദിഷു പരാക്രമ:

കാചകച്യം ച രത്‌നാദൗ വര്‍ഷാദിഷ്വവഭാസനം   

വസിഷ്ഠന്‍ തുടര്‍ന്നു: പിന്നീട് ഞാന്‍ തേജോധാരണയിലൂടെ അഗ്‌നിയെ ധ്യാനിച്ച്  അഗ്‌നിധാതുവായി. അഗ്‌നി അല്ലെങ്കില്‍ പ്രകാശം ഏറെയും സത്വമാണ്. അതിനാല്‍ അതെപ്പോഴും പ്രകാശം പരത്തിക്കൊണ്ടിരിക്കും. രാജാവിന്റെ സാന്നിദ്ധ്യം തസ്‌കരന്മാരെ അകറ്റുന്നതുപോലെ ഇരുട്ടിനെ അകറ്റാന്‍ അഗ്‌നിക്കാവുന്നു.

ഇരുട്ടിന്റെ ദുരിതം എന്തെന്ന് ഞാനറിയുന്നു. കാരണം അത് നന്മയുടെ ഗുണങ്ങളെയെല്ലാം ഇല്ലാതാക്കുന്നു. എല്ലാത്തിനെയും ‘സു’ദൃശ്യമാക്കുന്ന വെളിച്ചമായി ഞാനെങ്ങും പരക്കുന്നു. താതന്‍ പുത്രന് രൂപം നല്‍കുന്നതുപോലെ പ്രകാശം എല്ലാറ്റിനും രൂപമേകുന്നു.

പാതാളത്തില്‍ വെളിച്ചം തുലോം മങ്ങിയിരിക്കും. അതില്‍ കൊടിയ ഇരുട്ടുണ്ട്. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ എല്ലായിടത്തും എല്ലാസമയത്തും പ്രകാശം മാത്രമേയുള്ളൂ. കര്‍മ്മത്തിന്റെ താമരയെ വിരിയിക്കുന്ന സൂര്യനാണ് പ്രകാശം.

“ഞാന്‍ സ്വര്‍ണ്ണത്തിലും മറ്റും സുവര്‍ണ്ണമായി; പുരുഷന്മാരില്‍ ഞാന്‍ വീര്യമായി; രത്‌നക്കല്ലുകളില്‍ ഞാന്‍ തിളക്കമായി; മഴമേഘങ്ങളില്‍ ഞാന്‍ ഇടിമിന്നലിന്റെ ഒളിയായി.”

വശ്യസ്ത്രീകളുടെ കണ്ണുകളിലെ തിളക്കമായി ഞാന്‍. സിംഹങ്ങളുടെ ശക്തിയായി. ദേവന്മാരില്‍ അസുരവിരോധമായും അസുരന്മാരില്‍ ദേവവിരോധമായും കുടികൊള്ളുന്നത് ഞാനാണ്. എല്ലാ ജീവജാലങ്ങളുടെയും സത്ത ഞാനാകുന്നു.

ഞാന്‍ സൂര്യനായും ചന്ദ്രനായും നക്ഷത്രങ്ങളായും രത്‌നക്കല്ലുകളായും വിശ്വത്തെ എരിക്കാന്‍ പോന്ന അഗ്‌നിയായും വിളക്കായും മിന്നലായും വിരാജിച്ചു.

അഗ്‌നിയാകുമ്പോള്‍ എരിയുന്ന കനലുകള്‍ എന്റെ പല്ലുകളാണ്. പുകയാണെന്റെ മുടി. തീ ആളിക്കത്തിക്കാനുള്ള എണ്ണ, ജീവികള്‍ കഴിക്കുന്ന ആഹാരമാണ്. കൊല്ലന്റെ ആലയില്‍ ഇരുമ്പിനെ ഉരുക്കി സ്വര്‍ണ്ണവര്‍ണ്ണമാക്കുന്ന അഗ്‌നിയാണ് ഞാന്‍. കൊല്ലന്‍ തന്റെ  കൂടമെടുത്ത് ചുട്ടുപഴുത്ത ഇരുമ്പില്‍ ആഞ്ഞടിക്കുമ്പോള്‍ പാറുന്ന തീക്കനലുകളായി ജ്വലിക്കുന്നതും ഞാനാണ്.

രാമന്‍ ചോദിച്ചു: മാമുനേ, അങ്ങങ്ങിനെ അഗ്‌നിധാതുവായി വിരാജിച്ചപ്പോള്‍ സന്തോഷമായിരുന്നോ ദുഖമായിരുന്നോ ഉണ്ടായിരുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: ഒരുവന്‍ ഉറങ്ങുമ്പോള്‍ താല്‍ക്കാലികമായി അവന്‍ ചേതനാരഹിതനാണ്. അവനെ സംബന്ധിച്ച് ബോധം എന്നത് ജഡമാണ്.  അവന്‍ സ്വയം ഭൂമി മുതലായ ധാതുക്കളായി ധരിക്കുമ്പോള്‍ (പൃഥ്വീധാരണ..) അത് സ്വയം ചേതനാരഹിതമായി കണക്കാക്കുന്നു.

വാസ്തവത്തില്‍ ബോധത്തില്‍ (ബ്രഹ്മത്തില്‍) വിഷയവിഷയീ ഭേദമില്ല. ഭൂമിയായും ജലമായും അഗ്‌നിയായും ഞാന്‍ അനുഭവങ്ങളെ സ്വാംശീകരിച്ചതെല്ലാം ബ്രഹ്മഭാവത്തിലായിരുന്നു.

വെറും ജഡമായിരുന്നുവെങ്കില്‍ ഭൂമിയും മറ്റും ഞാനെങ്ങിനെ അനുഭവിച്ചറിഞ്ഞു? ഉറങ്ങുമ്പോള്‍ ചേതനയുള്ള ഒരുവന്‍ ‘ഞാനുറക്കത്തിലാണ്’ എന്ന് ചിന്തിക്കുന്നു; എന്നാല്‍ അയാള്‍ ചേതനാരഹിതഭാവത്തിലാണ് നില്‍ക്കുന്നത്.

തന്നെക്കുറിച്ചുള്ള സത്യത്തില്‍ ഉണര്‍ന്നവനില്‍ ദേഹബുദ്ധി പോയ്‌പോയിരിക്കുന്നു. പിന്നീട് അതിവാഹിക ദേഹം കൊണ്ട് (സൂക്ഷ്മദേഹം) അയാള്‍ക്ക് എവിടെയും കയറിച്ചെല്ലാം. സൂക്ഷ്മശരീരം എന്നത് ശുദ്ധമായ പ്രജ്ഞയാണ്. ഈ പ്രജ്ഞയുമായി സ്വേച്ഛയാല്‍ ഏതസ്തിത്വതലങ്ങളില്‍ എത്തിയാലും അയാള്‍ക്ക് ദുഖാനുഭവങ്ങള്‍ അനുഭവിക്കേണ്ടതില്ല. സ്വപ്‌നത്തില്‍ ഇരുളടഞ്ഞതും അജ്ഞാനകലുഷവുമായ ലോകത്തെ  അനുഭവിച്ചാലും അത് സത്തല്ല എന്നതുപോലെ മറ്റു ധാതുക്കളുടെ അനുഭവവും, അപ്രകാരമാണ്. ഒരുവന്‍മനസ്സില്‍ സങ്കല്‍പ്പിച്ചുണ്ടാക്കിയ നദിയില്‍ നിറയെ മുതലകള്‍ ഉണ്ടെങ്കിലും അവന് ആ നദിയില്‍ ഇറങ്ങുമ്പോള്‍ പേടിക്കേണ്ടതില്ല. എന്റെ പഞ്ചഭൂതാനുഭവങ്ങളും അപ്രകാരമായിരുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

Kerala

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍
Kerala

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Kerala

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

Education

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

പുതിയ വാര്‍ത്തകള്‍

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

വരുമാനത്തില്‍ ചരിത്രം കുറിച്ച് തപാല്‍ വകുപ്പ്

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.