Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2014, 08:41 pm IST
in Samskriti

ആദിത്യോ ഹരിദശ്വശ്ച മോഹലോഭവിനാശകഃ

കാന്തഃ കാന്തിമതാംകാന്തിഃ ഛായാനാഥോ ദിവാകരഃ

674. ആദിത്യഃ – ആദിത്യന്‍. അദിതിയുടെ പുത്രന്‍. ഈ അര്‍ത്ഥത്തില്‍ എല്ലാ ദേവന്മാരെയും ആദിത്യന്മാരെന്നു പറയാം. ആദിത്യശബ്ദം സൂര്യന്റെ പര്യായമായാണു സാധാരണയായി പ്രയോഗിക്കാറുള്ളത്. മറ്റു പലതരത്തിലും ആദിത്യശബ്ദത്തെ വ്യാഖ്യാനിച്ചുകാണുന്നു. ആദ്യം ഉണ്ടായതിനാല്‍ ആദിത്യം ”യദ് ആദ്യം നിഃസൃതം തേജഃ തസ്മാദ് ആദിത്യ ഉച്യതേ” (ആദ്യമായി തേജസ്സോടെ നിഷ്‌ക്രമിച്ചതിനാല്‍ ആദിത്യന്‍ എന്നുപറയപ്പെടുന്നു) എന്നു വാമനപുരാണം.” ആദിത്യഃ ആദത്തേരസാന്‍” (രസങ്ങള്‍ വലിച്ചെടുക്കുന്നതിനാല്‍ ആദിത്യന്‍) എന്നുയാസ്‌കനിരുക്തം.” ആദിത്യ ആദത്തേഭാസം ജ്യോതിഷാം” (നക്ഷത്രങ്ങളെപ്പോലെയുള്ള ജ്യോതിസ്സുകളുടെ പ്രകാശം സ്വീകരിക്കുന്നവന്‍ ആദിത്യന്‍) എന്നും യാസ്‌കന്‍ ഇനിയും പലതരത്തില്‍ ആദിത്യശബ്ദത്തെ ആചാര്യന്മാര്‍ നിഷ്പാദിപ്പിക്കുന്നു.

675. ഹരിദശ്വഃ – ഹരിദശ്വന്‍. ഹരിതവര്‍ണ്ണമായ അശ്വങ്ങളുള്ളവന്‍ എന്ന് ഒരു വ്യാഖ്യാനം. ഹരിതത്തിനു പച്ചനിറം എന്ന അര്‍ത്ഥം സ്വീകരിച്ച് പച്ചനിറമുള്ള കുതിരകളുള്ളവന്‍ എന്ന് ചില ആചാര്യന്മാര്‍. പച്ചനിറമുള്ള കുതിര ഭൂമിയില്‍ ഇല്ലെങ്കിലും ആദിത്യഭഗവാന് ഉണ്ടായിക്കൂടെന്നില്ല. ഹരിതവര്‍ണ്ണം മഞ്ഞിച്ച തവിട്ടുനിറമാണെന്നും കോശഗ്രന്ഥങ്ങള്‍ പറയുന്നു. ഇളം തവിട്ടുനിറമുള്ള കുതിരകളുള്ളവന്‍ എന്ന വ്യാഖ്യാനം കൂടുതല്‍ സ്വീകാര്യമായി തോന്നുന്നു. ഹരിത ശബ്ദത്തിന് ആകര്‍ഷകമായ, അഴകുള്ള എന്നും അര്‍ത്ഥമുണ്ട്. ഈ അര്‍ത്ഥം സ്വീകരിച്ചാല്‍ ഭംഗിയുള്ള കുതിരകളുള്ളവന്‍ എന്നു വ്യാഖ്യാനിക്കാം. സപ്താശ്വഃ എന്ന 663-ാം നാമത്തില്‍ ഛന്ദസ്സുകളെ സൂര്യദേവന്റെ കുതിരകളായി പറഞ്ഞു. അതുമായി ഈ വ്യാഖ്യാനം ചേരുകയും ചെയ്യും.

അശ്വശബ്ദത്തിന് വ്യാപിക്കുന്നത്, വേഗത്തില്‍ സഞ്ചരിക്കുന്നത് എന്നും അര്‍ത്ഥമുണ്ട്. ഈ അര്‍ത്ഥം ചേര്‍ത്ത് ആകര്‍ഷകവും വേഗത്തില്‍ സഞ്ചരിച്ചു പരക്കുന്ന രശ്മികളുള്ളവന്‍ എന്നും വ്യാഖ്യാനിക്കാം. രശ്മികളെ കുതിരകളായി കണക്കാക്കുന്നത് ഉചിതവുമാണ്.

676. മോഹലോഭവിനാശകഃ – മോഹത്തെയും ലോഭത്തെയും നശിപ്പിക്കുന്നവന്‍. എന്തിന്റെയെങ്കിലും നേര്‍ക്കുണ്ടാകുന്ന തീവ്രമായ ആഗ്രഹത്തെ മോഹം എന്നുപറയാം. സ്വാധീനത്തിലായതു തനിക്കുതന്നെ വേണമെന്ന സ്വാര്‍ത്ഥതയെ ലോഭം എന്നും നിര്‍വചിക്കാം. മനുഷ്യനു നാശകാരണമായ വികാരങ്ങളെ ശത്രുക്കളായി പറയാറുണ്ട്. കാമം, ക്രോധം, ലോഭം, മദം, മോഹം, മാത്സര്യം എന്നിവയെ ഷഡ് വൈരികള്‍ എന്നും ഇവയോട് ഡംഭവും അസൂയയും ചേര്‍ത്ത് എട്ടുവിധ ശത്രുക്കളായും പലതരത്തില്‍ ആചാര്യന്മാര്‍ അവതരിപ്പിക്കുന്നു. നാമത്തില്‍ മോഹം, ലോഭം എന്നു രണ്ടെണ്ണത്തെയേ എടുത്തുപറഞ്ഞുള്ളുവെങ്കിലും എല്ലാ വികാരങ്ങളെയും ഉദ്ദേശിച്ചാണ് ഈ നാമം. ഇവയെ ഒഴിവാക്കണമെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ അത് എളുപ്പമല്ല. ഈ വികാരങ്ങള്‍ മഹാമായാ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഇവയെ പൗരുഷംകൊണ്ട് കീഴ്‌പ്പെടുത്താനാവില്ല. മഹാന്മാരായ ഋഷിമാര്‍പോലും ഇവയ്‌ക്കു വഴങ്ങിപ്പോകും. അല്ലെങ്കില്‍ സ്‌നേഹിതരായി ഭക്തനെ നന്മയിലേയ്‌ക്കു നയിക്കും.

677. കാന്തഃ – കാന്തന്‍. കാന്തന്‍ എന്നപദത്തിന് ഇച്ഛിക്കപ്പെടുന്നവന്‍ എന്നു പദാര്‍ത്ഥം. ആര്‍ക്കും ആഗ്രഹം തോന്നത്തക്കവണ്ണം ആകര്‍ഷകമായ രൂപവും ശബദവും പെരുമാറ്റവുമുള്ളവന്‍. കാന്തഃ എന്നപദത്തില്‍ ശിവന്‍, ചന്ദ്രന്‍ എന്നീ അര്‍ത്ഥങ്ങളും പില്‍ക്കാലത്തുണ്ടായി. ഇഷ്ടപ്പെടുന്ന ഗുണങ്ങളുള്ള ആരെയും ഈപദംകൊണ്ടു കുറിക്കാം. എല്ലാവരും ഇഷ്ടപ്പെടുന്നവനാകയാല്‍  ഗുരുവായൂരപ്പന് ഈ നാമം.

678. കാന്തിമതാം കാന്തിഃ – പ്രകാശമുള്ളവയുടെയെല്ലാം പ്രകാശമായി വര്‍ത്തിക്കുന്നവന്‍. കാന്തിമത്തുകളെന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്നത് സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, അഗ്നിനാളം കൊണ്ടു പ്രകാശം പരത്തുന്ന ദീപങ്ങള്‍ തുടങ്ങിയവയാണ്. ഈ പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കള്‍ക്കും ജീവികള്‍ക്കും പലതരത്തിലുള്ള കാന്തികളുണ്ട്. ആ കാന്തി കണ്ടറിയാന്‍ നമ്മുടെ കണ്ണുകള്‍ക്ക് കഴിവില്ലെന്നേയുള്ളൂ. എല്ലാ വസ്തുക്കളിലും ജീവികളിലും സൂര്യചന്ദ്രാഗ്നികളിലും പ്രകാശമായി വര്‍ത്തിക്കുന്നത് സൂര്യരൂപിയായ ഗുരുവായൂരപ്പന്‍ തന്നെയാണ്.

679. ഛായാനാഥഃ – ഛായാദേവിയുടെ നാഥന്‍. വിശ്വകര്‍മ്മാവിന്റെ മകളായ സംജ്ഞയായിരുന്നു സൂര്യദേവന്റെ ഭാര്യ. സൂര്യന്റെ ചൂടു സഹിക്കാനാകാതെ സംജ്ഞ തന്റെരൂപത്തില്‍ മറ്റൊരുവളെ സൃഷ്ടിച്ചു. സംജ്ഞയുടെ ഛായയാകയാല്‍ ആ ദേവിക്ക് ‘ഛായ’ എന്നുപേര്. തന്റെ സ്ഥാനത്ത് സൂര്യന്റെ പരിചര്യയ്‌ക്കായി ഛായയെ നിയോഗിച്ചിട്ട് സംജ്ഞ പിതൃഭവനത്തിലേക്കു പോയി. ഈ ആള്‍മാറ്റം സൂര്യന്‍ അറിഞ്ഞില്ല. ഛായയില്‍ സൂര്യന്‍ സന്താനങ്ങളുണ്ടായി. ഛായയില്‍ സൂര്യനുണ്ടായ ഒരു മകനാണു ശനി.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

Kerala

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍
Kerala

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Kerala

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

Education

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

പുതിയ വാര്‍ത്തകള്‍

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

വരുമാനത്തില്‍ ചരിത്രം കുറിച്ച് തപാല്‍ വകുപ്പ്

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.