Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2014, 09:57 pm IST
inSamskriti

നിത്യപാരായണം 572-ാം ദിവസം

ഇദം ച മാനസം ചാഹം സമ്പന്ന: പൃഥുഭൂതലം

നേദം ന മാനസം നൈവ സംപന്നോ വസ്തുതസ്ത്വഹം

വസിഷ്ഠന്‍ തുടര്‍ന്നു: ഭൂമിബോധത്തില്‍ ഞാനിരുന്നപ്പോള്‍ ഞാനതില്‍ ഒഴുകുന്ന നദികളടക്കം എല്ലാ അനുഭവങ്ങളേയും സ്വാംശീകരിച്ചു. ഇവിടെ ഞാന്‍ ബന്ധുക്കളെയും സ്വജനങ്ങളെയും നഷ്ടപ്പെട്ടവരുടെ കണ്ണീരും അലമുറയും അനുഭവിച്ചറിഞ്ഞു. ലാസ്യനൃത്തമാടുന്ന പെണ്‍കൊടികളുടെ ആനന്ദം ഞാനറിഞ്ഞു. വിശപ്പിന്റെ നിലവിളികള്‍, വരള്‍ച്ചയുടെ കെടുതികള്‍, ഭൂമികുലുക്കത്തിന്റെ നാശങ്ങള്‍, യുദ്ധത്തിന്റെ കെടുതികള്‍, കളകൂജനം പൊഴിക്കുന്ന കിളികള്‍, സുന്ദരതടാകങ്ങള്‍, കഷ്ടപ്പെട്ടുഴറുന്ന കീടങ്ങള്‍, സമ്പന്നന്റെ ആഹ്ലാദകേളികള്‍, തഴച്ചുവളരുന്ന കാടുകള്‍, ധ്യാനനിരതരായ മാമുനിമാര്‍ എല്ലാം എന്നില്‍, എന്റെ ഭൂമിദേഹത്തില്‍ അനുഭവമായി.

രാമന്‍ ചോദിച്ചു: അങ്ങ് ഭൂമിയെ ധ്യാനിച്ചിരുന്ന (പാര്‍ത്ഥിവധാരണ) അവസ്ഥയില്‍ ആ ഭൂമി സത്യമായിരുന്നോ അതോ വെറും മനോസങ്കല്‍പ്പം മാത്രമോ?

വസിഷ്ഠന്‍ പറഞ്ഞു: “വാസ്തവത്തില്‍ അവയെല്ലാം മനസ്സിലെ ഭാവനകളായിരുന്നു. എന്നാല്‍ അവ ഭാവനകള്‍ ആയിരുന്നുമില്ല. ഞാന്‍ വാസ്തവത്തില്‍ ഭൂമിയായി ഭവിച്ചുമില്ല.”

മനസ്സിനെക്കൂടാതെ ഭൂമിയില്ല. എന്തിനെയെങ്കിലും സത്തെന്നോ അസത്തെന്നോ കണക്കാക്കുന്നത് മനോവ്യാപാരമാണ്.

സത്യത്തില്‍ ഞാന്‍ പരിശുദ്ധമായ അനന്തബോധമാണ്. അതില്‍ ധാരണകള്‍ ഉണ്ടാവുമ്പോള്‍ അവയെ സങ്കല്‍പ്പീ, ചിന്ത, ഭാവന, എന്നൊക്കെ നാം പറയുന്നു. ആ ധാരണ മനസ്സാണ്, ഭൂമിയാണ്, ലോകമാണ്, ബ്രഹ്മാവാണ്. ആകാശത്ത് ലോകമായി പ്രത്യക്ഷമാവുന്നത് ഈ ധാരണയാലാണ്. ആകാശത്ത് കാണുന്ന സങ്കല്‍പ്പനഗരംപോലുള്ള കാഴ്ചയാണ് ലോകം.

ഞാന്‍ ഭൂമിയായി അനുഭവിച്ചത് അത്തരം ഒരു മനോഭാവനയാണ്. അത് മനസ്സില്‍ വ്യാപിച്ചിരിക്കുന്നു. അതിനെപ്പറ്റി തുടര്‍ച്ചയായി ചെയ്യുന്ന ധ്യാനം ആ ധാരണയെ ദൃഢീകരിച്ചു ഭൂമിയെപ്പോലെ ഉറപ്പുള്ളതാക്കുകയാണ്.

ഭൂമിയെന്ന തലം മനസ്സിലാണ്. അത് ബോധത്തില്‍ ഉയര്‍ന്നുണരുന്ന ഭാവനയാണ്. അല്ലെങ്കില്‍ അത് ശൂന്യമാണ്. ഈ ഭൂമിഭാവന ഏറെക്കാലം മനസ്സില്‍ ഇരുന്ന് കഴിയുമ്പോള്‍ ഒടുവില്‍ ആ മാനസീകാവസ്ഥയ്‌ക്ക് പകരം ഉറച്ച വസ്തുക്കള്‍ ദൃഢീകരിച്ചുറഞ്ഞ ഭൂമിയായി ഭവിക്കുകയാണ്. ഇങ്ങിനെ നോക്കിയാല്‍ ഭൂമിയ്‌ക്ക് അസ്തിത്വമില്ല.

എന്നാല്‍ സൃഷ്ടിയുടെ ആദ്യം മുതലേതന്നെ ഭൂമിയെന്ന ഖരവസ്തു ‘ഉണ്ടായിരുന്നു’. സ്വപ്‌നത്തിലെ വസ്തുക്കള്‍ വാസ്തവത്തില്‍ സ്വപ്‌നം കാണുന്നവന്റെ ബോധം തന്നെയാണ് എന്നതുപോലെ അനന്തബോധമാണ് ലോകമെന്ന കാഴ്ചയെ സ്വപ്‌നം കാണുന്നത്. ബോധത്തിലുണരുന്ന ധാരണയും ശുദ്ധബോധം തന്നെ. അപ്പോള്‍ ലോകവും ശുദ്ധബോധമാണ്. സത്യത്തില്‍ യാതൊരു ധാരണയും ഇല്ലാ എന്നതിനാല്‍ ലോകമോ ആത്മാവോ ഒന്നും ‘ഉള്ളതല്ല’.

ഇങ്ങിനെ നോക്കുമ്പോള്‍ ലോകത്തിന് അസ്തിത്വമില്ല. സൂക്ഷ്മമായ ആത്മനിരീക്ഷണത്തില്‍ നിന്നും ദൃഷ്ടിമാറ്റിയാലുടന്‍ ലോകം പ്രത്യക്ഷമാവുന്നതായാണ് അനുഭവം. സ്ഫടികം അതിനുള്ളില്‍ നിന്നും പ്രകാശത്തെ വിവിധ നിറങ്ങളില്‍ പ്രതിഫലിപ്പിച്ചു വിക്ഷേപിക്കുന്നത് അതങ്ങിനെ ചെയ്യണം എന്ന ഇച്ഛയൊന്നും ഉണ്ടായിട്ടല്ല. അതുപോലെ അനന്തബോധം അനിച്ഛാപൂര്‍വമെങ്കിലും ലോകത്തെ വിക്ഷേപിക്കുകയാണ്.

ലോകം മാനസീകമായ ഭാവനയോ ദ്രവ്യപ്രപഞ്ചമോ രണ്ടുമല്ല. ശുദ്ധമായ ബോധമാണ് ലോകമായി കാണുന്നത്. മൂന്നു ലോകങ്ങളിലുമുള്ള എണ്ണമറ്റ ജീവജാലങ്ങളുടെ തെറ്റിദ്ധാരണ ഘനീഭവിച്ചുണ്ടായതാണ് ലോകം. അതുകൊണ്ടാണ് ലോകത്തിന് ആപേക്ഷികമായ അസ്തിത്വം അനുഭവപ്പെടുന്നത്.

‘ഞാനാണിതെല്ലാം, എല്ലാത്തിലുമെല്ലാം ഞാനാണ്!’ ഈ സത്യത്തെ സ്വാംശീകരിച്ചാണ് ഞാന്‍ എല്ലാമെല്ലാം കണ്ടത്.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

Kerala

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

India

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.