കോട്ടയം: 53-ാമത് ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ദിച്ച് എംഡി സെമിനാരി എസ്എസ്എസ് വിദ്യാര്‍ത്ഥികള്‍ ഗുരുദക്ഷിണയായി മധുരപ്പൂക്കളമൊരുക്കി. ജില്ലയിലെ വിദ്യാലയങ്ങളിലും കലാലയങ്ങളിലും ഓണപ്പൂക്കളമൊരുക്കിയപ്പോള്‍ ഇവയില്‍ നിന്ന് വ്യത്യസ്തമായി അദ്ധ്യാപകദിനത്തോടനുബന്ധിച്ചാണ് വിദ്യാര്‍ത്ഥികള്‍ മധുരപ്പൂക്കളം ഒരുക്കിയത്. ലഡു, ജിലേബി, മിഠായി, കേക്ക് തുടങ്ങിയ നിരവധി മധുര പലഹാരങ്ങള്‍ കൊണ്ടാണ് മധുരപ്പൂക്കളം തീര്‍ത്തത്.
എംഡി സെമിനാരിയില്‍ നടന്ന സംസ്ഥാന അദ്ധ്യാപക ദിനാഘോഷത്തില്‍ പങ്കെടുത്ത അദ്ധ്യാപകര്‍ക്കാണ് വിദ്യാര്‍ത്ഥികള്‍ ഈ ഗുരുദക്ഷിണ സമര്‍പ്പിച്ചത്. ഏകദേശം അമ്പതോളം എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നാലുമണിക്കൂര്‍ കൊണ്ടാണ് ഈ മധുരപ്പൂക്കളം ഒരുക്കിയത്. 14 ജില്ലകളില്‍ നിന്നായി നിരവധി അദ്ധ്യാപകരാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്.
















